KUDUMBA PRARTHANA malayalam prayers
MALAYALAM CHRISTIAN PRAYERS
കുരുക്കഴിക്കുന്ന
മാതാവിനോടുള്ള
പ്രാർത്ഥന
കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ ,നിൻറ്റെ കൃപയാലും നിൻറ്റെ മകനും എൻ്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിൻറ്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ.
[ഇവിടെ ആവശ്യം പറയുക]
ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ.
ആമ്മേൻ .
[ഇവിടെ ആവശ്യം പറയുക]
ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ.
ആമ്മേൻ .
DAIVAKALPANAKAL PATHU
ദൈവകൽപനകൾ പത്ത്
- നിന്റെ കർത്താവായ ദൈവം ഞാനാകുന്നു.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
- ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
- കർത്താവിൻറ്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
- മാതാപിക്കന്മാരെ ബഹുമാനിക്കണം.
- കൊല്ലരുത്.
- വ്യഭിചാരം ചെയ്യരുത്.
- മോഷ്ടിക്കരുത്.
- കള്ളസാക്ഷി പറയരുത്.
- അന്യൻറ്റെ ഭാര്യയെ മോഹിക്കരുത്.
- അന്യൻറ്റെ വസ്തുക്കള്‍ മോഹിക്കരുത്.
- എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
- തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം.
KRISTHU ANUBHAVA PRARTHANA
ക്രിസ്തു അനുഭവ പ്രാർത്ഥന
യേശുവേ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹമേ,അങ്ങേ ,വത്സല മാതാവാൽ ഞാൻ ദൈവസ്നേഹാഗ്നിയിൽ കൈയ്യാളിക്കപ്പെടട്ടെ.യേശുവിന്റെ സ്വന്തമെന്ന മുദ്ര എന്നിൽ ചാർത്തപ്പെടട്ടെ.തിന്മ ഒരുക്കുന്ന കെണികൾക്കു മുന്നിൽ ക്രിസ്തു എന്നിൽ രൂപപ്പെടട്ടെ.ലോകം ദ്വേഷിക്കുബോഴും,നിന്ദാപമാനത്താൽ പരിത്യജിക്കുബോഴും കുരിശിലേറ്റുബോഴും,അങ്ങേ തിരുമുഖഛായ എന്നിൽ പതിപ്പിച്ചുറപ്പിക്കണമേ.താബോർ മലയിൽവെച്ചു വെണ്മ പൂകുകയും ഗാഗുൽത്താമലയിൽ വച്ച് രക്തം പുരളുകയും ചെയ്ത തിരുമുഖശോഭ ഞാൻ ധ്യാനിക്കുന്നു.ഓ,പാവനാത്മാവേ,ക്രിസ്തുവിന്റെ തിരുമുറിവുകളിൽ എന്നെ നിമജ്ജനം ചെയ്യണമേ.വിശുദ്ധർ ആത്മീയ ധവളപ്രഭയിൽ എന്നപോലെ എന്നിലും ക്രിസ്തു അനുഭവം നിറയ്ക്കണമേ . ആമ്മേൻshishukkalkkuvendiyulla prarthana ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
വിശുദ്ധരായ കാവല്‍മാലാഖമാരെ;എല്ലാ ശിശുക്കളെയും കാത്തുകൊളേളണമേ.
ESHOYUDE THIRURAKTHA SAMRAKSHANA PRARTHANA
ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന
- ഈശോയുടെ മുൾമുടിയിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ,പിശാചിന്റെ തല തകർക്കണമേ [10 പ്രാ]
- ഈശോയുടെ കരങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ ,പിശാചിന്റെ തല തകർക്കണമേ [10 പ്ര ]
- ഈശോയുടെ വിലാപിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്റെ തല തകർക്കണമേ [10 പ്ര ]
- ഈശോയുടെ കണങ്കാലിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്റെ തല തകർക്കണമേ [10 പ്രാ ]
- ഈശോയുടെ ശരീരത്തിൽ ഏറ്റുവാങ്ങിയ അടി പിണറുകളാൾ ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
- പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
- ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തിൽ നിന്നും ഒഴുകിയ സ്നേഹശക്തിയാൽ ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ
Blessed Chavara വാഴ്ത്തപ്പെട്ട ചാവറയച്ചനോടുള്ള പ്രാര്‍ത്ഥന
Blessed Chavara |
Subscribe to:
Posts (Atom)