അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ യോഗ്യതയില്ലത്തവരായിരിക്കുന്നു വെങ്കിലും നിന്‍റെ അതിരില്ലാത്ത ദയയിൽ ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അബത്തിമൂന്നു
മണി ജപം ചെയ്യുവാൻ ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ നീ സഹായിക്കണമേ .
വിശ്വാസപ്രമാണം
മണി ജപം ചെയ്യുവാൻ ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ നീ സഹായിക്കണമേ .
വിശ്വാസപ്രമാണം
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു . ആമ്മേന്‍ . 1 സ്വർഗ്ഗ
1 നന്മ
പുത്രാനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവസരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പരിസുദ്ധാതമാവായ ദൈവത്തിന്‍റെ എത്രയും പ്രിയമുള്ള വളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ,ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ . 1 ത്രി
സന്തോഷ രഹസ്യങ്ങൾ (തിങ്കൾ ,ശനി )
1 .ദൈവപുത്രനായ ഈശോമിശിഹായെ ഗർഭംധരിച്ചു പ്രസവിക്കുമെന്ന മംഗള വാർത്ത ഗബ്രിയേൽ മാലാഖ പരി.കന്യകാ മറിയത്തെ അറിയിച്ചു എന്നതിമേൽ നമുക്ക് ധ്യാനിക്കാം /.........
മാതാവേ ,അങ്ങ് ദൈവതിരുമനസ്സിനു കീഴ്വഴങ്ങി യതുപോലെ , ഞങ്ങളും എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സു നിറവേറ്റുവാൻ സഹായിക്കണമേ .
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
ഓ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ .നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ . എല്ലാ ആത്മവുകളെയും വിശിഷ്യാ അങ്ങേ കരുണ കൂടുതൽ ആവശ്യമുള്ള ആത്മാക്കളേയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ.
2 .ഏലീശ്വാമ്മ ഗർഭണിയായ വാർത്ത കേട്ടപ്പോൾ , പരിശുദ്ധ കന്യകാമറിയം അവരെ സന്ദർശിച്ച് അവർക്ക് മൂന്നുമാസം ശുശ്രുഷ ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /..............
മാതാവേ ,മറ്റുള്ളവരെ സഹായിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
ഓ ഈശോയെ ..........
3 .പരിശുദ്ധ കന്യകാ മറിയം ,തന്‍റെ ദിവ്യകുമാരനെ ബെത് ലഹം നഗരിയിൽ ,കാലികളുടെ സങ്കെതമായിരുന്ന ഒരു ഗുഹയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുൽത്തൊട്ടിയിൽ കിടത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /.....
മാതാവേ സാബത്തിക ക്ലേശങ്ങളും സൗകര്യക്കുറവുകളും ഞങ്ങൾക്കനുഭവ പ്പെടുബോൾ അവയെല്ലാം ക്ഷമയോടെ ദൈവകരങ്ങളിൽ നിന്നു സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
4 . പരിശുദ്ധ ദൈവമാതാവ് നാല്പതാം ദിവസം ഉണ്ണിശോയെ ദേവാലയത്തിൽ ശിമയോന്‍റെ കരങ്ങളിൽ ദൈവത്തിന് സമർപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............
മാതാവേ ,ഞങ്ങൾക്കുളതെല്ലാം ദൈവത്തിൽനിന്നു ലഭിച്ച സൗജന്യ ദാനങ്ങളണെന്ന് മനസ്സിലാക്കി ,അവയെല്ലാം ദൈവത്തിന് സമർപ്പിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
5 .പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പത്രണ്ട് വയസ്സു പ്രായമായിരുന്നപ്പോൾ ,അവിടുത്തെ കാണാതെ അന്വേഷിച്ചു മൂന്നാം ദിവസം ദേവാലയത്തിൽ കണ്ടെത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്ക്യാം /...........
മാതാവേ ,ഈശോയിൽനിന്നു ഞങ്ങളെ അകറ്റുന്ന എല്ലാം വർജ്ജിക്കുന്നത്തിനും ഈശോയിലെയ്ക്കടുക്കുവാൻ സഹായിക്കുന്ന എല്ലാം സ്വീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ
1 സ്വർഗ്ഗ . 10 നന്മ .1 ത്രി
ദു :ഖ രഹസ്യങ്ങൾ (ചൊവ്വ ,വെള്ളി )
1.നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ രക്തംവിയർത്തുവെന്ന
ദു :ഖമായ ദിവ്യരഹസ്യത്തെപറ്റി നമുക്ക് ധ്യാനിക്കാം /.................. വ്യാകുലമാതാവേ ,മനുഷ്യരുടെ പാപങ്ങൾ ഓർത്ത് ദു :ഖിക്കുന്നതിനും അവയ്ക്ക് പരിഹാരം ചെയുന്നതിനും ഞങ്ങളെ സഹായിക്കണമേ .
1 സ്വർഗ്ഗ .10 നന്മ .1 ത്രി
2. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്‍റെ അരമനയിൽവച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,നഗ്നമായ വസ്ത്രധാരണവും ,നിർമ്മലമല്ലാത്ത സുഖസൗകര്യങ്ങളും ഞങ്ങളുടെ കുടുംബത്തിൽ കടന്നുപറ്റാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
3. നമ്മുടെ കർത്താവീശോമിശിഹായെ പടയാളികൾ മുൾമുടി ധരിപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............. മാതാവേ ,ഈശോയ്ക്കിഷ്ടമില്ലാത്ത
യാതൊന്നിനും ഞങ്ങളുടെ ഓർമ്മയിലും ബുദ്ധിയിലും മനസ്സിലും പ്രവേശനം നൽകാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രീ
4. നമ്മുടെ കർത്താവീശോമിശിഹാ കുരിശു വഹിച്ച് ഗാഗുൽത്താമലയിലേക്ക് പോയി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,അപമാനങ്ങളും സങ്കടങ്ങളും ഞങ്ങൽക്കനുഭവപ്പെടുമ്പോൾ , ക്ഷമയോടെ അവ വഹിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1 ത്രീ
5.നമ്മുടെ കർത്താവീശോമിശിഹാ രണ്ടുകള്ളന്മാരുടെ മദ്ധ്യേ കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്നതിന്മേൽ നമുക്കു ധ്യാനിക്കാം /................. മാതാവേ , ഞാൻ
ലോകത്തിനും ലോകം എനിക്കും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന മനസ്ഥിതിയോടെ ദുരാഗ്രഹങ്ങളെ ക്രൂശിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1 ത്രി
മഹത്വ രഹസ്യങ്ങള്‍ ( ബുധൻ ,ഞായർ )
1.നമ്മുടെ കർത്താവീശോമിശിഹാ മരിച്ചു മൂന്നാംദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ , ഒരിക്കൽ ഉത്ഥാനം ചെയാനുള്ള ഞങ്ങളുടെ ശരീരങ്ങളെ നിർമ്മലമായി സൂക്ഷിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1 1സ്വർഗ്ഗ .10നന്മ .1ത്രി
2.നമ്മുടെ കർത്താവീശോമിശിഹാ ഉയർപ്പിനുശേഷം 40-)0 ദിവസം സ്വർഗാരോഹണം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,സ്വർഗ്ഗപിതാവിന്‍റെപക്കൽ ഞങ്ങൾക്കൊരു മദ്ധ്യസ്ഥനുണ്ട് എന്ന ബോധത്തോടെ ഉൽകണ്0കൂടാതെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
3. പെന്തക്കുസ്ത തിരുനാൾ ദിവസം പരി . കന്യകാമറിയവും ശ്ലീഹന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /........ മാതാവേ ,ഞങ്ങളുടെ ആത്മാവുകളിൽ പ്രസാദവരംവഴി എഴുന്നള്ളിയിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ഓർമ്മിച്ചുകൊണ്ട് ,ഞങ്ങളുടെ ജീവിതം നിയന്ത്രിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
4.പരിശുദ്ധ കന്യകാമറിയം തന്‍റെ ഈലോകജീവിതം അവസാനിച്ചപ്പോൾ സ്വർഗാരോപിതയായി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /.......... മാതാവേ , ഞങ്ങളുടെ മരണ സമയത്ത് ഞങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാൻ ഞങ്ങളുടെ സമീപത്തുണ്ടായിരിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
5.പരിശുദ്ധ കന്യകാമറിയം സ്വർഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയായി ഉയർത്തപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /......മാതാവേ , സ്വർഗ്ഗ ഭാഗ്യത്തെ മുന്നിൽകണ്ടുകൊണ്ട്, ഈലോകജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
പ്രകാശ രഹസ്യങ്ങൾ (വ്യാഴാഴ്ചകളിൽ )
1.നമ്മുടെ കർത്താവീശോമിശിഹാ യോർദ്ദാൻ നദിയിൽവച്ച് സ്നാപകയോഹന്നാനിൽനിന്നും ജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ പരിശുദ്ധാത്മാവ് മാടപ്രാവിന്‍റെ രൂപത്തിൽ സ്വർഗ്ഗത്തിൽ നിന്നും തന്നിലേക്ക് ഇറങ്ങിവന്നതിനെയോർത്ത് ധ്യാനിക്കാം /.............മാതാവേ ,അമ്മയുടെ മാദ്ധ്യസ്ഥം വഴി പരിശുദ്ധാത്മാവ് ഞങ്ങളിൽവന്ന് നിറയണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
2.യേശുനാഥൻ അവിടുത്തെ അമ്മയായ പരി .മറിയത്തിന്‍റെ ആഗ്രഹപ്രകാരം
കാനായിലെ വിവാഹവിരുന്നിൽവെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ ആദ്യ അത്ഭുതത്തെയോർത്ത് ധ്യാനിക്കാം /............മാതാവേ ,ഞങ്ങളുടെ എല്ലാ വിഷമസന്ധികളിലും ഞങ്ങൾക്കുവേണ്ടി അവിടുത്തെ തിരുകുമാരനായ യേശുവിനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
3.യേശുനാഥൻ അവിടുത്തെ മലയിലെ പ്രസംഗത്തിൽക്കൂടി സ്വർഗീയപിതാവിന്‍റെ സനാതന തത്വങ്ങൾ ലോകത്തിന് വെളിപ്പെടുത്തിയതിനെ യോർത്ത് ധ്യാനിക്കാം /............മാതാവേ , ദൈവവചനം ഞങ്ങളുടെ ഹൃദയത്തിൽ സംഗ്രഹിച്ച് വചനാത്മകമായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
4. കർത്താവായ യേശു താബോർ മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അരുമശിഷ്യർക്കു തന്‍റെ രൂപാന്തരീകരണത്തിൽകൂടി സ്വർഗ്ഗീയ മഹത്വം വെളിപ്പെടുത്തിക്കൊടുത്തതിനെയോർത്ത് ധ്യാനിക്കാം /.......മാതാവേ , ഞങ്ങളുടെ ജീവിതത്തിൽ യേശുഅനുഭവമുണ്ടാകുവാൻ ഞങ്ങളെ ശക്തരാക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
5. യേശു തന്‍റെ അന്ത്യഅത്താഴവേളയിൽ വി . കുർബാന സ്ഥാപിച്ച് അപ്പവും വീഞ്ഞും കയ്യിലെടുത്ത് , തന്‍റെ ശരീരരക്തങ്ങളാക്കിമാറ്റി , തന്‍റെ നിത്യമായ സാന്നിദ്ധ്യം ലോകത്തിന് നൽകിയതിനെയോർത്ത് ധ്യാനിക്കാം /......മാതാവേ , യേശുവിനെ അമ്മ ലോകത്തിന് പ്രദാനം ചെയ്തതുപോലെ ഞങ്ങളുടെ ജീവിതംവഴി യേശുവിനെ മറ്റുള്ളവർക്ക് നല്‍കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
ജപമാല സമർപ്പണം
മുഖ്യദൂതനായ വിശുദ്ധ മിഖായേലെ ,ദൈവ ദൂതന്മാരായ വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ റപ്പായലേ ,മഹാത്മാവായ വിശുദ്ധ ഔസേപ്പേ , ശ്ലീഹന്മാരായ വിശുദ്ധ പത്രോസേ ,മാർ പൗലോസെ ,മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർതോമ്മാ ,ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോട് കൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കൽ കാഴ്ചവെയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു .
മാതാവിന്‍റെ ലുത്തിനിയ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
മിശിഹായെ,അനുഗ്രഹിക്കണമേ
മിശിഹായെ,അനുഗ്രഹിക്കണമേ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ " "
പരിശുദ്ധാത്മാവായ ദൈവമേ " "
ഏകദൈവമായ പരിശുദ്ധത്രിത്വമേ " "
പരിശുദ്ധ മറിയമേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവത്തിന്‍റെ പരിശുദ്ധ ജനനീ " "
കന്യകള്‍ക്കു മകുടമായ നിര്‍മല കന്യകേ " "
മിശിഹായുടെ മാതാവേ " "
ദൈവവരപ്രസാദത്തിന്‍റെ മാതാവേ " "
ഏറ്റം നിര്‍മ്മലയായ മാതാവേ " "
അത്യന്തവിരക്തയായ മാതാവേ " "
കളങ്കമറ്റ കന്യകയായ മാതാവേ " "
കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ " "
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ " "
അത്ഭുതത്തിന് വിഷയമായ മാതാവേ " "
സദുപദേശത്തിന്‍റെ മാതാവേ " "
സ്രഷ്ടാവിന്‍റെ മാതാവേ " "
രക്ഷകന്‍റെ മാതാവേ " "
ഏറ്റം വിവേകമതിയായ കന്യകേ " "
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ " "
സ്തുതിക്കു യോഗ്യയായ കന്യകേ " "
മഹാ വല്ലഭയായ കന്യകേ " "
കനിവുള്ള കന്യകേ " "
ഏറ്റം വിശ്വസ്തയായ കന്യകേ " "
നീതിയുടെ ദര്‍പ്പണമേ " "
ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ " "
ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ " "
ആത്മജ്ഞാനപൂരിത പാത്രമേ " "
ബഹുമാനത്തിന്‍റെ പാത്രമേ " "
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ " "
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ " "
ദാവീദിന്‍റെ കോട്ടയേ " "
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയേ " "
സ്വര്‍ണാലയമേ " "
വാഗ്ദാനത്തിന്‍റെ പെടകമേ " "
സ്വര്‍ഗത്തിന്‍റെ വാതിലേ " "
ഉഷ:കാല നക്ഷത്രമേ " "
രോഗികളുടെ ആരോഗ്യമേ " "
പാപികളുടെ സങ്കേതമേ " "
പീഡിതരുടെ ആശ്വാസമേ " "
പീഡിതരുടെ ആശ്വാസമേ " "
ക്രിസ്ത്യാനികളുടെ സഹായമേ " "
മാലാഖമാരുടെ രാജ്ഞി " "
പൂര്‍വ്വപിതാക്കന്മാരുടെ രാജ്ഞി " "
ദീര്‍ഘദര്‍ശികളുടെ രാജ്ഞി " "
ശ്ലീഹന്മാരുടെ രാജ്ഞി " "
വേദസാക്ഷികളുടെ രാജ്ഞി " "
കന്യകളുടെ രാജ്ഞി " "
സകല വിശുദ്ധരുടേയും രാജ്ഞി " "
അമലോത്ഭാവയായ രാജ്ഞി " "
സ്വര്‍ഗ്ഗാരോപിത രാജ്ഞി " "
പരിശുദ്ധ ജപമാലയുടെ രാജ്ഞി " "
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി " "
സമാധാനത്തിന്‍റെ രാജ്ഞി " "
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളെ അനുഗ്രഹിക്കണമേ
സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ,ഇതാ,ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു .ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ.ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ,സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ .
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍ .
സര്‍വ്വേശ്വരന്‍റെ പശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ശ്ലീഹന്മാരുടെ രാജ്ഞി " "
വേദസാക്ഷികളുടെ രാജ്ഞി " "
കന്യകളുടെ രാജ്ഞി " "
സകല വിശുദ്ധരുടേയും രാജ്ഞി " "
അമലോത്ഭാവയായ രാജ്ഞി " "
സ്വര്‍ഗ്ഗാരോപിത രാജ്ഞി " "
പരിശുദ്ധ ജപമാലയുടെ രാജ്ഞി " "
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി " "
സമാധാനത്തിന്‍റെ രാജ്ഞി " "
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളെ അനുഗ്രഹിക്കണമേ
സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ,ഇതാ,ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു .ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ.ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ,സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ .
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍ .
സര്‍വ്വേശ്വരന്‍റെ പശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ,പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തരിക്കണ്‍ പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുകളുടേയും ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചുകൊള്ളണമേ
ഈ അപേക്ഷകളോക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ . ആമ്മേന്‍
പരിശുദ്ധ രാജ്ഞീ ................
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാക്കുവാന്‍
സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .
പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ,ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനുയോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങു നിശ്ചയിച്ചുവല്ലോ ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപെടുവാന്‍ കൃപചെയ്യണമേ.ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ ആമ്മേന്‍
നിത്യ പിതാവേ അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏക കർത്താവും ആയ യേശു ക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകം എമ്പാടും അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത് ശുദ്ധികരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനിലും ഉള്ള എല്ലാ പാപികൾക്ക് വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികൾക്ക് വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിൽ ഉള്ളവർക്ക് വേണ്ടിയും ഞാൻ കാഴ്ച വക്കുന്നു
ReplyDelete1 സ്വർഗ്ഗ . 1 നന്മ . 1 ത്രീ തുവേ
(വിശുദ്ധ ജത്രുത് നോട് കർത്താവു പറഞ്ഞു ' ഈ പ്രാർത്ഥന ഓരോ പ്രാവശ്യവും ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധികരണ സ്ഥലത്തുനിന്നു സ്വർഗത്തിലേക്ക് ഞാൻ കൊണ്ട് പോകുന്നു '. ആയതിനാൽ നമുക്കും ഈ പ്രാർത്ഥന ഏറ്റു പറഞ്ഞു ശുദ്ധികരണ സ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം )
Thank you lord Jesus
DeleteGood. Helpful in travel
DeleteThank you
DeleteThank you. God bless.
Deleteദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു , ആരാധിക്കുന്നു , മഹത്വപ്പെടുത്തുന്നു , ഞങ്ങൾ അങ്ങയോട് നന്ദി പറയുന്നു.
Deleteplease include above prayer on site
ReplyDeleteBeautiful
ReplyDeleteGOOD
ReplyDeleteനന്ദി. എൻ്റെ ഈശോയെ .
ReplyDeleteഷാജി.പീറ്റർ. യേശുവേ സ്തുതി. യേശുവേ സ്തോ സ്ത്രം. യേശുവേ ആരാധന.
ReplyDeleteThanks god for your blessing🙏
ReplyDeleteThanks god for your blessing..🙏🙏🙏🙏🙏
ReplyDeleteGood works and helpful congrass...
ReplyDeleteLots of love and prayers
ReplyDeleteAmen
ReplyDeleteThakes
ReplyDeleteCongratulations for your valuable work. God bless you.
ReplyDeleteThanks god for your blessing..🙏🙏🙏🙏🙏
ReplyDeleteപ്രാർത്ഥിക്കാം.
ReplyDeleteനന്ദി 🙏 പരിശുദ്ധ അമ്മയുടെ നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 💐
ReplyDeleteAmen🙏🙏🙏
ReplyDelete🙏AMEN🙏
ReplyDeleteAmen 🙏
ReplyDeleteAmen 🙏🙏
ReplyDelete