|
mother mary |
സ്നേഹപിതാവായ ദൈവമേ ,ഞങ്ങളെ ദാബത്യ ജീവതത്തില്‍ പ്രവേശിപ്പിച്ച അങ്ങയോടു ഞങ്ങള്‍ നന്ദി പറയുന്നു .ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കര്‍ത്താവേ അങ്ങേക്ക് ഇഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിക്കണമേ .പിത്രിത്വത്തിന്‍റെയും മാത്രിത്വത്തിന്‍റെയും നാഥനായ അങ്ങ് ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും പൊറുത്ത് ഞങ്ങളെ ആശീര്‍വദിക്കണമേ. നിര്‍മ്മല കന്യകയായിരുന്ന മറിയത്തെ അത്ഭുതകരമാം വിധം മാതാവാക്കി ഉയര്‍ത്തിയ ദൈവമേ ,അബ്രഹാത്തെയും സാറായെയും ,വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളാക്കിയ പിതാവേ ,അങ്ങേക്കിഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്കും മാതാപിതാക്കളാകുവാനുള്ള അനുഗ്രഹം നല്കണമേ .ഒരു കുഞ്ഞിന്‍റെ നിര്‍മ്മലമായ സാന്നിദ്ധ്യത്താലും സ്നേഹത്താലും ഞങ്ങളുടെ ജീവിതത്തെ ധന്യമാക്കണമേ. അങ്ങനെ അങ്ങയുടെ സ്നേഹാമൃതം ഈ ലോകത്തില്‍ അനുഭവിച്ചു ധന്യരാകുവാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്യണമേ . ആമ്മേന്‍
പരിശുധാത്മാവേ എഴുന്നള്ളി വരേണമേ ...ഞങ്ങളുടെ ബുദ്ധിക്കു പ്രകാശവും മനസ്സിന് ശക്തിയും പകർന്നു തരേണമേ ...ഞങ്ങൾ ആരംബിക്കുന്ന ഈ കുടുംബ പ്രാർത്ഥന അങ്ങേയ്ക്കു ഇഷ്ടമായ വിധത്തിൽ ഭക്തിപൂർവം നിർവഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങയുടെ സന്നിധിയിൽ ഒന്നിച്ചുകൂടിയിരിക്കുന്ന ഞങ്ങളെല്ലാവരും അങ്ങേക്ക് ഇഷ്ട്ടമുള്ളവരായി ജീവിച്ചു നിത്യാനന്ദത്തിനു അർഹരായിത്തീരുവാൻ കൃപ ചെയേണമേ
ReplyDelete