LONAMUTHAPPAN വി.ലോനമുത്തപ്പനോടുള്ള പ്രാര്‍ത്ഥന

 
St.John Nepomucene

 കുബസാര രഹസ്യം പാലിക്കാൻ വേണ്ടിയുള്ള വി.ലോനാമുത്തപ്പന്റ്റെ രക്തസാക്ഷിത്വ കിരീടത്താൽ കത്തോലിക്കാ സഭയെ അലങ്കരിക്കുവാൻ തിരുമാനസ്സായ അത്യുന്നതനായ ദൈവമെ ഈ വിശുദ്ധന്റ്റെ മദ്ധ്യസ്ഥത്താൽ ഞങ്ങളുടെ നാവുകളെ പരിശുദ്ധമായി കാത്തുസൂക്ഷിക്കുവാനും ഐഹിക ജീവിതത്തിലെ പാടുപീഡകൽ സസന്തോഷം സഹിച്ചുകൊണ്ട് നിത്യനാശത്തിൽ നിന്നും രക്ഷപ്രാപിക്കുവാൻ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ .ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും യാച്ചനകളിലും അങ്ങയോടും പരിശുദ്ധാരൂപിയോടും  കൂടെ  നിത്യമായി ജീവിച്ചുവാഴുന്ന അങ്ങേ തിരുക്കുമാരനായ ഈശോമിഷിഹായെ പ്രതി ഞങ്ങൾ പ്രാർത്ഥിക്കുന്ന പ്രതേക അനുഗ്രഹം ഞങ്ങൾക്ക് തന്നരുലേണമേ  ആമ്മേൻ  

                                                                         1 സ്വർഗ്ഗ .1 നന്മ .

വി.ലോനമുത്തപ്പാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ .

MARIYATHINTE VIMALAHRIDAYATHODULLA JAPAM

mother mary

മറിയത്തിന്‍റെ വിമലഹൃദയത്തോടുള്ള  പ്രതിഷ്ഠാ ജപം   

              ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യ വർഗ്ഗത്തിന്റ്റെ  അഭയവുമായ പരിശുദ്ധ മറിയമേ,യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധ:പതിച്ചുപോയ ലോകത്തേയും പലവിധത്തിൽ പീഡിപ്പിക്കപ്പെടുന്ന തിരുസഭയേയും വിവിധ സങ്കടങ്ങൾ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോത്ഭവ ഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു .മിശിഹായുടെ സമാധാനം ഞങ്ങൾക്കും ലൊകത്തിനുമായി വാങ്ങിത്തരണമേ.അങ്ങേ വിമലഹൃദയത്തിന്നു പ്രതിഷ്ഠിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തിൽ വളർന്നു വരുന്നതിനും അനുഗ്രഹിക്കേണമേ .തിരുസഭാംബികേ ,തിരുസഭയ്ക്ക് സർവ്വ  സ്വാതന്ത്ര്യവും സമാധാനവും അരുളണമേ.വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റ്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങു നയിക്കേണമേ .മാനവ വംശത്തിനുവേണ്ടിയുള്ള ഈശോയുടെ സമർപ്പണത്തോട് യോജിച്ച് അങ്ങയോട് വിശ്വസ്തത പുലർത്തി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ.അമലോത്ഭവ ഹൃദയമേ,മനുഷ്യഹൃദയങ്ങളിൽ രൂപം കൊള്ളുന്ന തിന്മയുടെ ശക്തികളേയും മാനവ പുരോഗതിയെ തളർത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളേയും നേരിടുവാനുള്ള കഴിവു ഞങ്ങൾക്ക് നൽകണമേ.പരിശുദ്ധ അമ്മേ,ഞങ്ങളുടെ മാർപ്പാപ്പമാർ അങ്ങേയ്ക്കു സമർപ്പിചിട്ടുള്ളതും കാലാകാലങ്ങളിൽ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോത്ഭവ ഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ കാത്തു കൊള്ള ണമേ . ആമ്മേൻ
       
                                  മറിയത്തിന്റ്റെ
                                  വിമല ഹൃദയമേ,
                                  ഞങ്ങൾക്കുവേണ്ടി,
                                   പ്രാർത്ഥിക്കേണമേ ...........


BLESSED MOTHER EUPHRASIA

   

  വാ.എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ത്ഥന 

സ്നേഹസ്വരൂപനായ ദൈവമേ, അങ്ങേ സ്തുതിക്കും തിരുസഭയുടെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ഉപകരിക്കുമെങ്കിൽ അങ്ങേ വിശ്വസ്ത ധാസിയായ എവുപ്രാസ്യമ്മയെ വിശുദ്ധരുടെ പട്ടികയിൽ ചേർക്കണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.
           
      പരി.കര്മ്മല അമ്മേ,വി.യൌസേപ്പിതാവേ ,ഞങ്ങളുടെ പിതാവായ മാർതോമാശ്ലീഹായെ,സകലവിശുദ്ധരെ ,വാഴ്ത്തപെട്ട  എവുപ്രാസ്യമ്മയുടെ മഹാത്വീകരണത്തിനുവേണ്ടി പരിശുദ്ധ ത്രിത്വത്തിൻ മുൻപിൽ നിങ്ങൾ മാദ്ധ്യസ്ഥം വഹിക്കണമേ.
     
      പിതാവായ ദൈവമേ, ഞങ്ങളിപ്പോൾ അപേക്ഷിക്കുന്ന പ്രതേക അനുഗ്രഹം .................................. അങ്ങയുടെ മഹത്വത്തിനും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ നാമകരണത്തിനും  ഉതകുന്നവിധം ഞങ്ങൾക്ക് നല്കണമേയെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു .
                                                                                  ആമ്മേൻ .      3 ത്രിത്വ.