MATHAVINTE RAKTHAKANNEER JAPAMALA മാതാവിന്‍റെ രക്തക്കണ്ണീര്‍ ജപമാല

                                              ക്രൂശിതനായ  എന്‍റെ  ഈശോയെ ! അങ്ങേ  തൃപ്പാദങ്ങളില്‍  സാഷ്ടാംഗം  വീണുകൊണ്ട്   കരുണാര്‍ദ്രമായ  സ്നേഹത്തോടെ കാല്‍വരിയിലേക്കുള്ള   വേദന  നിറഞ്ഞ   യാത്രയില്‍  അങ്ങേ  അനുഗമിച്ച  പരിശുദ്ധ  അമ്മയുടെ  രക്തകണ്ണുനീരിനെ  ഞങ്ങള്‍  അങ്ങേക്ക്  സമര്‍പ്പിക്കുന്നു . നല്ലവനായ  കര്‍ത്താവേ ,പരി . അമ്മയുടെ  രക്തം  കലര്‍ന്ന  കണ്ണുനീര്‍ത്തുള്ളികള്‍  തരുന്ന  സന്ദേശം  ശരിക്കു  മനസ്സിലാക്കുന്നതിനും  അങ്ങന  ഞങ്ങള്‍  ഇഹത്തില്‍  നിന്‍റെ  തിരുമനസ്സ്  നിറവേറ്റികൊണ്ട്   സ്വര്‍ഗത്തില്‍  അവളോടൊത്ത്   നിത്യമായി  നിന്നെ  വാഴ്ത്തിസ്തുതിക്കുന്നതിനും  യോഗ്യരാകുന്നതിനും  വേണ്ട  അനുഗ്രഹം  ഞങ്ങള്‍ക്ക്  നല്കണമേ .

                                    ഓ ഈശോയെ ,ഈ  ലോകത്തില്‍  അങ്ങയെ  അധികമായി  സ്നേഹിക്കുകയും  സ്വര്‍ഗ്ഗത്തില്‍  അങ്ങയെ  ഏറ്റവും  ഗാഡമായി  സ്നേഹിച്ച് അങ്ങയോടൊത്തു  വാഴ്ത്തുകയും  ചെയുന്ന  പരി . അമ്മയുടെ  രക്തകണ്ണുനീരിനെ  നീ  കരുണയോടെ  വീക്ഷിക്കണമേ .( 1 പ്രാവശ്യം )

                                  സ്നേഹം നിറഞ്ഞ  ഈശോയെ ,അങ്ങയുടെ  പരി .അമ്മ  ചിന്തിയ  രക്തകണ്ണുനീരിനെകുറിച്ച്   എന്‍റെ  യാചനകള്‍  കേള്‍ക്കണമേ .

                                   അമ്മേ ,അമ്മയെ  വിളിച്ചപേക്ഷിക്കുന്ന  എല്ലാവരെയും  അമ്മയുടെ  വിമലഹൃദയത്തില്‍  ചേര്‍ത്തരുളണമേ .( 7 പ്രാവശ്യം )

                     ഓ  ഈശോയെ .......................(1 പ്രാവശ്യം )

                            ( 7 പ്രാവശ്യം  ചൊല്ലിയശേഷം )  ഓ  മറിയമേ ,വ്യാകുലവും  കരുണയും  സ്നേഹവും  നിറഞ്ഞ  അമ്മേ ,ഞങളുടെ  എളിയ  യാചനകളെ  അങ്ങയുടെ   പ്രാര്‍ത്ഥനയോട്  ചേര്‍ത്ത്  അങ്ങയുടെ  പ്രിയപുത്രനു  കാഴ്ചവയ്ക്കണമേ . അങ്ങ്  ഞങ്ങള്‍ക്കായി  ചിന്തിയ  രക്തകണ്ണുനീരിനെകുറിച്ച് ഈ (കാര്യം ) അങ്ങയുടെ  പ്രിയപുത്രനില്‍നിന്ന്  ലഭിച്ചുതരണമേ .ഞങ്ങളെല്ലാവരെയും  നിത്യഭാഗ്യത്തില്‍  ചേര്‍ക്കുകയും ചെയ്യേണമേ .ഓ  മറിയമേ ,അങ്ങയുടെ  രക്തകണ്ണുനീരാല്‍  പിശാചിന്‍റെ  ഭരണത്തെ  തകര്‍ക്കണമെന്നും , ഞങ്ങളെ പ്രതി  ബന്ധിതമായ  ഈശോയുടെ  തൃക്കരങ്ങളാല്‍  സകല തിന്മകളില്‍നിന്നും  ലോകത്തെ  കാത്തുരക്ഷിക്കണമെന്നും  ഞങ്ങള്‍  പ്രാര്‍ഥിക്കുന്നു .   ആമ്മേന്‍ .






2 comments:

  1. "Kuzhukkazhikkunna mathavinodulla prarthana"..... Can you please share the Malayalam and English versions of this prayer

    ReplyDelete
  2. കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ ,നിൻറ്റെ കൃപയാലും നിൻറ്റെ മകനും എൻ്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിൻറ്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ.

    [ഇവിടെ ആവശ്യം പറയുക]

    ദൈവമഹത്വത്തിനായി ഈ കുരുക്ക്‌ എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ.

    ആമ്മേൻ

    ReplyDelete