പാപത്തിന്റെ എല്ലാ കറകളെയും കഴുകിക്കളഞ്ഞ്അങ്ങയുടെ പരിസുദ്ധാത്മവിനാല്‍ ഞങ്ങളെ നവികരിക്കണമേ. ഓ ,യേശുവിന്റെ തിരുരക്തമേ ,ഞങ്ങള്‍ അങ്ങയെ  വണങ്ങുന്നു  .പരി.അമ്മയുടെ വിമലഹൃദയ ത്തിലൂടെ , ഞങ്ങളുടെ പാപങ്ങള്‍ക്ക് മോചനവും പ്രാര്‍ത്ഥന കള്‍ക്ക്  ഉത്തരവും ഞങ്ങള്‍ യാചിക്കുന്നു .
  കര്‍ത്താവേ ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ .
                       കരുണയും ദയയും നിറഞ്ഞ പിതാവേ ,ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായി തിരുക്കുമാരന്റെ  ഈ പുണ്യ രക്തം അവിടുന്ന് സ്വീകരിച്ചാലും .ഈ തിരുനിണത്തില്‍ ഞങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയണമേ
   കര്‍ത്താവേ ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ 
                       ലോകത്തിന്റെ പാപം പേറുന്ന കുഞ്ഞാടായ ക്രിസ്തുവിന്റെ രക്തത്താല്‍ പൊതിയപ്പെട്ട ഞങ്ങളുടെ ആത്മാക്കളെ അവിടുന്ന് തൃക്കണ്‍ പാര്‍ക്കണമേ .
 കര്‍ത്താവേ ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ 
                       ഓ നിത്യനായ പിതാവേ ..... അങ്ങയെ എന്നെന്നും സ്തുതിക്കുവാനായി ഞങ്ങളുടെ ആത്മാക്കളെ നാശത്തില്‍നിന്നും സംരക്ഷിക്കണമേ ,
  കര്‍ത്താവേ ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ 

 
No comments:
Post a Comment