7 GIFTS OF THE HOLY SPIRIT

പരിശുദ്ധാൽമാവിന്റ്റെ  ദാനങ്ങൾ  7 

  1. വിജ്ഞാനം 
  2. ബുദ്ധി 
  3. ആലോചന 
  4. ആത്മശക്തി 
  5. അറിവ് 
  6. ഭക്തി 
  7. ദൈവഭയം                     

കുരുക്കഴിക്കുന്ന
മാതാവിനോടുള്ള
പ്രാർത്ഥന 


                               കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ ,നിൻറ്റെ കൃപയാലും നിൻറ്റെ മകനും എൻ്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിൻറ്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ.

                                   [ഇവിടെ ആവശ്യം പറയുക]

                               ദൈവമഹത്വത്തിനായി ഈ കുരുക്ക്‌ എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ.

                                                                                                    ആമ്മേൻ .

KOODASHAKAL

കൂദാശകൾ ഏഴ്

  1. മമോദീസ
  2. സ്ഥൈര്യലേപനം 
  3. കുർ ബ്ബാന 
  4. കുബസാരം 
  5. രോഗീലേപനം 
  6. തിരുപ്പട്ടം
  7. വിവാഹം 

DAIVAKALPANAKAL PATHU

ദൈവകൽപനകൾ പത്ത് 

  1. നിന്‍റെ കർത്താവായ ദൈവം ഞാനാകുന്നു.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
  2. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
  3. കർത്താവിൻറ്റെ  ദിവസം പരിശുദ്ധമായി ആചരിക്കണം.
  4. മാതാപിക്കന്മാരെ ബഹുമാനിക്കണം.
  5. കൊല്ലരുത്.
  6. വ്യഭിചാരം ചെയ്യരുത്.
  7. മോഷ്ടിക്കരുത്.
  8. കള്ളസാക്ഷി പറയരുത്.
  9. അന്യൻറ്റെ  ഭാര്യയെ മോഹിക്കരുത്.
  10. അന്യൻറ്റെ വസ്തുക്കള്‍ മോഹിക്കരുത്.
 [ഈ പത്തു കൽപനകൾ  രണ്ടു കൽപനകളിൽ  സംഗ്രഹിക്കാം]
  1. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
  2. തന്നെപ്പോലെ തന്‍റെ അയൽക്കാരനെയും സ്നേഹിക്കണം.

KRISTHU ANUBHAVA PRARTHANA



  ക്രിസ്തു അനുഭവ പ്രാർത്ഥന

                            യേശുവേ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹമേ,അങ്ങേ ,വത്സല മാതാവാൽ  ഞാൻ  ദൈവസ്നേഹാഗ്നിയിൽ  കൈയ്യാളിക്കപ്പെടട്ടെ.യേശുവിന്‍റെ സ്വന്തമെന്ന മുദ്ര എന്നിൽ  ചാർത്തപ്പെടട്ടെ.തിന്മ ഒരുക്കുന്ന കെണികൾക്കു മുന്നിൽ  ക്രിസ്തു എന്നിൽ  രൂപപ്പെടട്ടെ.ലോകം ദ്വേഷിക്കുബോഴും,നിന്ദാപമാനത്താൽ  പരിത്യജിക്കുബോഴും കുരിശിലേറ്റുബോഴും,അങ്ങേ തിരുമുഖഛായ എന്നിൽ  പതിപ്പിച്ചുറപ്പിക്കണമേ.താബോർ  മലയിൽവെച്ചു വെണ്മ പൂകുകയും ഗാഗുൽത്താമലയിൽ  വച്ച് രക്തം പുരളുകയും ചെയ്ത തിരുമുഖശോഭ ഞാൻ   ധ്യാനിക്കുന്നു.ഓ,പാവനാത്മാവേ,ക്രിസ്തുവിന്‍റെ തിരുമുറിവുകളിൽ  എന്നെ നിമജ്ജനം ചെയ്യണമേ.വിശുദ്ധർ  ആത്മീയ ധവളപ്രഭയിൽ എന്നപോലെ എന്നിലും ക്രിസ്തു അനുഭവം നിറയ്ക്കണമേ . ആമ്മേൻ 

shishukkalkkuvendiyulla prarthana ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന



ശിശുക്കളെ അടുത്തു വരുവാന്‍ അനുവദിക്കുകയും ശിശുസഹജമായ നിഷ്കളങ്കത സ്വീകരിക്കുവാന്‍ ആഹ്വാനം ചെയുകയും ചെയ്ത ഈശോയേ എല്ലാ ശിശുകളെയും അങ്ങയുടെ മടിത്തട്ടില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു.ശിശുക്കളെ അനുഗ്രഹിക്കണമേ.പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളരുവാന്‍ അവരെ അനുഗ്രഹിക്കണമേ.എല്ലാവിധ തിന്മയുടെ സ്വാധീനത്തില്‍ നിന്നും അവരെ സംരക്ഷിക്കുകയും,അവരുടെ വിശുദ്ധിയില്‍ ഭൂമുഖത്തെ നവീകരിക്കുകയും ചെയ്യണമേ.തിന്മയേശാത്തവിധം കുടുംബങ്ങളില്‍ അവര്‍ സുരിക്ഷിതരും,ദൈവകരങ്ങളില്‍ സംരക്ഷിതരുമാകട്ടെ.പരിശുധാത്മശക്തി അവരെ വലയം ചെയ്യട്ടെ.തിരുക്കുടുംബത്തിന്‍റെ സ്നേഹചൈതന്യം എന്നും ശിശുക്കളെ ശക്തിപെടുത്തട്ടെ. ആമ്മേന്‍ .
വിശുദ്ധരായ കാവല്‍മാലാഖമാരെ;എല്ലാ ശിശുക്കളെയും കാത്തുകൊളേളണമേ.  

ESHOYUDE THIRURAKTHA SAMRAKSHANA PRARTHANA


ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന 

  1.  ഈശോയുടെ മുൾമുടിയിൽ നിന്ന്  ഒഴുകിയിറങ്ങിയ തിരുരക്തമേ,പിശാചിന്‍റെ  തല തകർക്കണമേ [10 പ്രാ]
  2. ഈശോയുടെ കരങ്ങളിൽ  നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ ,പിശാചിന്‍റെ തല തകർക്കണമേ [10 പ്ര ]
  3. ഈശോയുടെ വിലാപിൽ നിന്ന്  ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്‍റെ തല തകർക്കണമേ [10 പ്ര ]
  4. ഈശോയുടെ കണങ്കാലിൽ നിന്ന്  ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്‍റെ തല തകർക്കണമേ [10 പ്രാ ]
  5. ഈശോയുടെ ശരീരത്തിൽ  ഏറ്റുവാങ്ങിയ അടി പിണറുകളാൾ  ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
  6. പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
  7.  ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തിൽ നിന്നും ഒഴുകിയ സ്നേഹശക്തിയാൽ  ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ 

Blessed Chavara വാഴ്ത്തപ്പെട്ട ചാവറയച്ചനോടുള്ള പ്രാര്‍ത്ഥന


Blessed Chavara


                 കേരള ക്രിസ്തീയ സഭയ്ക്ക് നവജീവന്‍ നല്‍കുവാന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മാര്‍ കുരിയാക്കോസ് ഏലിയാസ് പിതാവേ,അങ്ങേ എളിയ മക്കളായ ഞങ്ങള്‍ അങ്ങയെ വണങ്ങി നമസ്കരിക്കുന്നു.ദൈവത്തിന്‍റെ കൃപാവരം അങ്ങില്‍ ഒട്ടും നഷ്ട്ടമായി പോകാതെ വി.പൗലോസ്‌ ശ്ലീഹായെപ്പോലെ ദൈവേഷ്ടത്തോട് പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട് ജീവിച്ചതിനാല്‍ ദൈവം അങ്ങില്‍ സംപ്രീതനായി.ദൈവസ്തുതിക്കും ആത്മാക്കളുടെ രക്ഷക്കുമായി നിരവധി മഹത്തായ കാര്യങ്ങള്‍ അങ്ങയെക്കൊണ്ട് ചെയിക്കുകയും,അങ്ങേ ആത്മാവിനെ വിഷിഷ്ടപുണ്യങ്ങളാല്‍ അലങ്കരിക്കുകയും,സ്വര്‍ഗ്ഗത്തില്‍ അങ്ങയെ മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നതില്‍ ഞങ്ങള്‍ അങ്ങയോട് ചേര്‍ന്ന് ദൈവത്തിന് സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു.പ്രിയമുള്ള പിതാവേ,സൈന്യങ്ങളുടെ കര്‍ത്താവായ ദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ എരിഞ്ഞിരുന്ന ഏലിയാ പ്രവാജകനെപ്പോലെ ദൈവിക തീക്ഷ്ണതയോടെ ആത്മാക്കളുടെ രക്ഷക്കായി ജീവിതകാലം മുഴുവന്‍ അദ്ധാനിച്ച അങ്ങയെ അനുകരിച്ച് അങ്ങേ മക്കളായ ഞങ്ങളും ദൈവത്തിന് പ്രീതികരമാം വിധം ജീവിചിരിക്കുനതിനു വേണ്ട ദൈവ കൃപയും അതോടുകൂടി ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങളും ................. അങ്ങേ മാദ്ധ്യസ്ഥം വഴി ലഭിച്ചുതരണമെന്ന് ഞങ്ങള്‍ വിനയപൂര്‍വ്വം അപേക്ഷിക്കുന്നു . ആമ്മേന്‍ 

LONAMUTHAPPAN വി.ലോനമുത്തപ്പനോടുള്ള പ്രാര്‍ത്ഥന

 
St.John Nepomucene

 കുബസാര രഹസ്യം പാലിക്കാൻ വേണ്ടിയുള്ള വി.ലോനാമുത്തപ്പന്റ്റെ രക്തസാക്ഷിത്വ കിരീടത്താൽ കത്തോലിക്കാ സഭയെ അലങ്കരിക്കുവാൻ തിരുമാനസ്സായ അത്യുന്നതനായ ദൈവമെ ഈ വിശുദ്ധന്റ്റെ മദ്ധ്യസ്ഥത്താൽ ഞങ്ങളുടെ നാവുകളെ പരിശുദ്ധമായി കാത്തുസൂക്ഷിക്കുവാനും ഐഹിക ജീവിതത്തിലെ പാടുപീഡകൽ സസന്തോഷം സഹിച്ചുകൊണ്ട് നിത്യനാശത്തിൽ നിന്നും രക്ഷപ്രാപിക്കുവാൻ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ .ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും യാച്ചനകളിലും അങ്ങയോടും പരിശുദ്ധാരൂപിയോടും  കൂടെ  നിത്യമായി ജീവിച്ചുവാഴുന്ന അങ്ങേ തിരുക്കുമാരനായ ഈശോമിഷിഹായെ പ്രതി ഞങ്ങൾ പ്രാർത്ഥിക്കുന്ന പ്രതേക അനുഗ്രഹം ഞങ്ങൾക്ക് തന്നരുലേണമേ  ആമ്മേൻ  

                                                                         1 സ്വർഗ്ഗ .1 നന്മ .

വി.ലോനമുത്തപ്പാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ .

MARIYATHINTE VIMALAHRIDAYATHODULLA JAPAM

mother mary

മറിയത്തിന്‍റെ വിമലഹൃദയത്തോടുള്ള  പ്രതിഷ്ഠാ ജപം   

              ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യ വർഗ്ഗത്തിന്റ്റെ  അഭയവുമായ പരിശുദ്ധ മറിയമേ,യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധ:പതിച്ചുപോയ ലോകത്തേയും പലവിധത്തിൽ പീഡിപ്പിക്കപ്പെടുന്ന തിരുസഭയേയും വിവിധ സങ്കടങ്ങൾ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോത്ഭവ ഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു .മിശിഹായുടെ സമാധാനം ഞങ്ങൾക്കും ലൊകത്തിനുമായി വാങ്ങിത്തരണമേ.അങ്ങേ വിമലഹൃദയത്തിന്നു പ്രതിഷ്ഠിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തിൽ വളർന്നു വരുന്നതിനും അനുഗ്രഹിക്കേണമേ .തിരുസഭാംബികേ ,തിരുസഭയ്ക്ക് സർവ്വ  സ്വാതന്ത്ര്യവും സമാധാനവും അരുളണമേ.വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റ്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങു നയിക്കേണമേ .മാനവ വംശത്തിനുവേണ്ടിയുള്ള ഈശോയുടെ സമർപ്പണത്തോട് യോജിച്ച് അങ്ങയോട് വിശ്വസ്തത പുലർത്തി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ.അമലോത്ഭവ ഹൃദയമേ,മനുഷ്യഹൃദയങ്ങളിൽ രൂപം കൊള്ളുന്ന തിന്മയുടെ ശക്തികളേയും മാനവ പുരോഗതിയെ തളർത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളേയും നേരിടുവാനുള്ള കഴിവു ഞങ്ങൾക്ക് നൽകണമേ.പരിശുദ്ധ അമ്മേ,ഞങ്ങളുടെ മാർപ്പാപ്പമാർ അങ്ങേയ്ക്കു സമർപ്പിചിട്ടുള്ളതും കാലാകാലങ്ങളിൽ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോത്ഭവ ഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ കാത്തു കൊള്ള ണമേ . ആമ്മേൻ
       
                                  മറിയത്തിന്റ്റെ
                                  വിമല ഹൃദയമേ,
                                  ഞങ്ങൾക്കുവേണ്ടി,
                                   പ്രാർത്ഥിക്കേണമേ ...........