Pages

JAPAMALA MALAYALAM

അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ  യോഗ്യതയില്ലത്തവരായിരിക്കുന്നു വെങ്കിലും നിന്‍റെ അതിരില്ലാത്ത ദയയിൽ  ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അബത്തിമൂന്നു
മണി ജപം ചെയ്യുവാൻ  ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ  കർത്താവേ നീ സഹായിക്കണമേ .


വിശ്വാസപ്രമാണം 

  സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ  ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി  കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത്  പീഡകള്‍ സഹിച്ച്  ,കുരിശില്‍ തറയ്ക്കപ്പെട്ട്  ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന്  ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു .  ആമ്മേന്‍ .

                                                                                                           1  സ്വർഗ്ഗ
പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
                                                                                                            1 നന്മ
പുത്രാനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന   പുണ്യത്തിൽ  വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
                                                                                                             1 നന്മ
പരിസുദ്ധാതമാവായ ദൈവത്തിന്‍റെ എത്രയും പ്രിയമുള്ള വളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ,ഞങ്ങളിൽ  ദൈവ സ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
                                                                                                             1 നന്മ . 1 ത്രി

                                          സന്തോഷ  രഹസ്യങ്ങൾ   (തിങ്കൾ ,ശനി )

     1 .ദൈവപുത്രനായ  ഈശോമിശിഹായെ ഗർഭംധരിച്ചു  പ്രസവിക്കുമെന്ന മംഗള വാർത്ത ഗബ്രിയേൽ മാലാഖ പരി.കന്യകാ മറിയത്തെ അറിയിച്ചു  എന്നതിമേൽ  നമുക്ക് ധ്യാനിക്കാം /.........
       മാതാവേ ,അങ്ങ് ദൈവതിരുമനസ്സിനു കീഴ്വഴങ്ങി യതുപോലെ , ഞങ്ങളും എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സു നിറവേറ്റുവാൻ  സഹായിക്കണമേ .
                                                                                                     1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
            ഓ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ .നരകാഗ്നിയിൽ  നിന്ന് ഞങ്ങളെ  രക്ഷിക്കണമേ . എല്ലാ ആത്മവുകളെയും വിശിഷ്യാ അങ്ങേ കരുണ കൂടുതൽ  ആവശ്യമുള്ള ആത്മാക്കളേയും  സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ.


  2 .ഏലീശ്വാമ്മ ഗർഭണിയായ  വാർത്ത‍ കേട്ടപ്പോൾ  , പരിശുദ്ധ കന്യകാമറിയം അവരെ സന്ദർശിച്ച് അവർക്ക് മൂന്നുമാസം ശുശ്രുഷ ചെയ്തു എന്നതിന്മേൽ  നമുക്ക് ധ്യാനിക്കാം /..............
    മാതാവേ ,മറ്റുള്ളവരെ  സഹായിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുവാൻ  ഞങ്ങളെ അനുഗ്രഹിക്കണമേ
                                                                                                 1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
           ഓ ഈശോയെ ..........

  3 .പരിശുദ്ധ കന്യകാ മറിയം ,തന്‍റെ ദിവ്യകുമാരനെ ബെത് ലഹം നഗരിയിൽ ,കാലികളുടെ സങ്കെതമായിരുന്ന ഒരു ഗുഹയിൽ  പാതിരായ്ക്ക് പ്രസവിച്ച് ഒരു പുൽത്തൊട്ടിയിൽ  കിടത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /.....
   മാതാവേ സാബത്തിക ക്ലേശങ്ങളും സൗകര്യക്കുറവുകളും ഞങ്ങൾക്കനുഭവ പ്പെടുബോൾ  അവയെല്ലാം ക്ഷമയോടെ ദൈവകരങ്ങളിൽ നിന്നു സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .        
                                                                                                 1 സ്വർഗ്ഗ . 10 നന്മ .1 ത്രി .

  4 . പരിശുദ്ധ ദൈവമാതാവ്   നാല്പതാം ദിവസം ഉണ്ണിശോയെ ദേവാലയത്തിൽ ശിമയോന്‍റെ കരങ്ങളിൽ ദൈവത്തിന് സമർപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............
   മാതാവേ ,ഞങ്ങൾക്കുളതെല്ലാം ദൈവത്തിൽനിന്നു ലഭിച്ച സൗജന്യ ദാനങ്ങളണെന്ന് മനസ്സിലാക്കി ,അവയെല്ലാം ദൈവത്തിന് സമർപ്പിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ
                                                                                            1 സ്വർഗ്ഗ . 10 നന്മ .1 ത്രി .


5 .പരിശുദ്ധ ദൈവമാതാവ്  തന്‍റെ ദിവ്യകുമാരനു പത്രണ്ട് വയസ്സു പ്രായമായിരുന്നപ്പോൾ ,അവിടുത്തെ കാണാതെ അന്വേഷിച്ചു മൂന്നാം ദിവസം ദേവാലയത്തിൽ കണ്ടെത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്ക്യാം /...........
  മാതാവേ ,ഈശോയിൽനിന്നു  ഞങ്ങളെ അകറ്റുന്ന എല്ലാം വർജ്ജിക്കുന്നത്തിനും ഈശോയിലെയ്ക്കടുക്കുവാൻ സഹായിക്കുന്ന എല്ലാം സ്വീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ
                                                                                            1 സ്വർഗ്ഗ . 10 നന്മ .1 ത്രി

                                     ദു :ഖ  രഹസ്യങ്ങൾ   (ചൊവ്വ ,വെള്ളി )

  1.നമ്മുടെ  കർത്താവീശോമിശിഹാ  പൂങ്കാവനത്തിൽ  രക്തംവിയർത്തുവെന്ന    
ദു :ഖമായ  ദിവ്യരഹസ്യത്തെപറ്റി  നമുക്ക് ധ്യാനിക്കാം  /.................. വ്യാകുലമാതാവേ  ,മനുഷ്യരുടെ പാപങ്ങൾ  ഓർത്ത്  ദു :ഖിക്കുന്നതിനും  അവയ്ക്ക്  പരിഹാരം  ചെയുന്നതിനും  ഞങ്ങളെ  സഹായിക്കണമേ .
                                                                                             1 സ്വർഗ്ഗ .10 നന്മ .1 ത്രി

2. നമ്മുടെ  കർത്താവീശോമിശിഹാ  പീലാത്തോസിന്‍റെ  അരമനയിൽവച്ച്   ചമ്മട്ടികൊണ്ട്  അടിക്കപ്പെട്ടു  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം  /............ മാതാവേ ,നഗ്നമായ  വസ്ത്രധാരണവും ,നിർമ്മലമല്ലാത്ത  സുഖസൗകര്യങ്ങളും  ഞങ്ങളുടെ  കുടുംബത്തിൽ  കടന്നുപറ്റാതിരിക്കുവാൻ  ഞങ്ങളെ  സഹായിക്കണമേ .
                                                                                             1സ്വർഗ്ഗ .10നന്മ .1ത്രി

3. നമ്മുടെ  കർത്താവീശോമിശിഹായെ  പടയാളികൾ മുൾമുടി   ധരിപ്പിച്ചു  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം /............. മാതാവേ ,ഈശോയ്ക്കിഷ്ടമില്ലാത്ത
യാതൊന്നിനും  ഞങ്ങളുടെ  ഓർമ്മയിലും  ബുദ്ധിയിലും  മനസ്സിലും  പ്രവേശനം  നൽകാതിരിക്കുവാൻ  ഞങ്ങളെ  സഹായിക്കണമേ .
                                                                                              1സ്വർഗ്ഗ .10നന്മ .1ത്രീ

4. നമ്മുടെ  കർത്താവീശോമിശിഹാ  കുരിശു വഹിച്ച്‌  ഗാഗുൽത്താമലയിലേക്ക്  പോയി  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം /............ മാതാവേ  ,അപമാനങ്ങളും  സങ്കടങ്ങളും  ഞങ്ങൽക്കനുഭവപ്പെടുമ്പോൾ , ക്ഷമയോടെ  അവ  വഹിക്കുവാൻ  ഞങ്ങളെ  സഹായിക്കണമേ .
                                                                                               1സ്വർഗ്ഗ .10നന്മ .1 ത്രീ

5.നമ്മുടെ  കർത്താവീശോമിശിഹാ   രണ്ടുകള്ളന്മാരുടെ  മദ്ധ്യേ  കുരിശിന്മേൽ   തറയ്ക്കപ്പെട്ടു  എന്നതിന്മേൽ  നമുക്കു  ധ്യാനിക്കാം /................. മാതാവേ , ഞാൻ
ലോകത്തിനും  ലോകം  എനിക്കും  ക്രൂശിക്കപ്പെട്ടിരിക്കുന്നു  എന്ന  മനസ്ഥിതിയോടെ  ദുരാഗ്രഹങ്ങളെ  ക്രൂശിച്ചു   ജീവിക്കുവാൻ  ഞങ്ങളെ  സഹായിക്കണമേ .
                                                                                                   1സ്വർഗ്ഗ .10നന്മ .1 ത്രി


                         
                                        മഹത്വ രഹസ്യങ്ങള്‍      ( ബുധൻ ,ഞായർ  )


1.നമ്മുടെ  കർത്താവീശോമിശിഹാ  മരിച്ചു  മൂന്നാംദിവസം  ഉത്ഥാനം  ചെയ്തു  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം /............ മാതാവേ , ഒരിക്കൽ  ഉത്ഥാനം  ചെയാനുള്ള  ഞങ്ങളുടെ  ശരീരങ്ങളെ  നിർമ്മലമായി  സൂക്ഷിക്കുവാൻ  ഞങ്ങളെ  സഹായിക്കണമേ .
     1                                                                                              1സ്വർഗ്ഗ .10നന്മ .1ത്രി

2.നമ്മുടെ  കർത്താവീശോമിശിഹാ  ഉയർപ്പിനുശേഷം  40-)0  ദിവസം  സ്വർഗാരോഹണം  ചെയ്തു  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം /............ മാതാവേ ,സ്വർഗ്ഗപിതാവിന്‍റെപക്കൽ  ഞങ്ങൾക്കൊരു  മദ്ധ്യസ്ഥനുണ്ട്  എന്ന  ബോധത്തോടെ ഉൽകണ്0കൂടാതെ  ജീവിക്കുവാൻ  ഞങ്ങളെ  പഠിപ്പിക്കണമേ .
                                                                                                     1സ്വർഗ്ഗ .10നന്മ .1ത്രി

3. പെന്തക്കുസ്ത  തിരുനാൾ  ദിവസം  പരി . കന്യകാമറിയവും  ശ്ലീഹന്മാരും  പരിശുദ്ധാത്മാവിനെ  സ്വീകരിച്ചു  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം /........ മാതാവേ ,ഞങ്ങളുടെ ആത്മാവുകളിൽ  പ്രസാദവരംവഴി  എഴുന്നള്ളിയിരിക്കുന്ന   പരിശുദ്ധാത്മാവിന്‍റെ  സാന്നിധ്യം  ഓർമ്മിച്ചുകൊണ്ട് ,ഞങ്ങളുടെ  ജീവിതം  നിയന്ത്രിക്കുവാൻ ഞങ്ങളെ  സഹായിക്കണമേ .            
                                                                                                    1സ്വർഗ്ഗ .10നന്മ .1ത്രി

4.പരിശുദ്ധ  കന്യകാമറിയം   തന്‍റെ   ഈലോകജീവിതം  അവസാനിച്ചപ്പോൾ   സ്വർഗാരോപിതയായി  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം /.......... മാതാവേ , ഞങ്ങളുടെ   മരണ   സമയത്ത്  ഞങ്ങളെ  സ്വർഗ്ഗത്തിലേക്ക്  കൊണ്ടുപോകുവാൻ  ഞങ്ങളുടെ  സമീപത്തുണ്ടായിരിക്കണമേ .
                                                                                                   1സ്വർഗ്ഗ .10നന്മ .1ത്രി

5.പരിശുദ്ധ  കന്യകാമറിയം  സ്വർഗ്ഗഭൂലോകങ്ങളുടെ  രാജ്ഞിയായി  ഉയർത്തപ്പെട്ടു  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം /......മാതാവേ , സ്വർഗ്ഗ ഭാഗ്യത്തെ  മുന്നിൽകണ്ടുകൊണ്ട്, ഈലോകജീവിതത്തിലെ  കുരിശുകൾ   സന്തോഷത്തോടെ  സ്വീകരിക്കുവാൻ ഞങ്ങളെ  സഹായിക്കണമേ .
                                                                                                   1സ്വർഗ്ഗ .10നന്മ .1ത്രി



                                      പ്രകാശ   രഹസ്യങ്ങൾ    (വ്യാഴാഴ്ചകളിൽ  )


1.നമ്മുടെ കർത്താവീശോമിശിഹാ  യോർദ്ദാൻ  നദിയിൽവച്ച്  സ്നാപകയോഹന്നാനിൽനിന്നും   ജ്ഞാനസ്നാനം  സ്വീകരിച്ചപ്പോൾ   പരിശുദ്ധാത്മാവ്  മാടപ്രാവിന്‍റെ  രൂപത്തിൽ സ്വർഗ്ഗത്തിൽ  നിന്നും  തന്നിലേക്ക്  ഇറങ്ങിവന്നതിനെയോർത്ത്  ധ്യാനിക്കാം /.............മാതാവേ ,അമ്മയുടെ മാദ്ധ്യസ്ഥം  വഴി  പരിശുദ്ധാത്മാവ്  ഞങ്ങളിൽവന്ന്  നിറയണമേ .
                                                                                                     1സ്വർഗ്ഗ .10നന്മ .1ത്രി

2.യേശുനാഥൻ  അവിടുത്തെ അമ്മയായ  പരി .മറിയത്തിന്‍റെ  ആഗ്രഹപ്രകാരം
 കാനായിലെ  വിവാഹവിരുന്നിൽവെച്ച്  പച്ചവെള്ളത്തെ  വീഞ്ഞാക്കി മാറ്റിയ  ആദ്യ  അത്ഭുതത്തെയോർത്ത്‌  ധ്യാനിക്കാം /............മാതാവേ ,ഞങ്ങളുടെ  എല്ലാ വിഷമസന്ധികളിലും ഞങ്ങൾക്കുവേണ്ടി  അവിടുത്തെ  തിരുകുമാരനായ  യേശുവിനോട്  മാദ്ധ്യസ്ഥം  അപേക്ഷിക്കണമേ .
                                                                                                        1സ്വർഗ്ഗ .10നന്മ .1ത്രി

3.യേശുനാഥൻ  അവിടുത്തെ  മലയിലെ പ്രസംഗത്തിൽക്കൂടി  സ്വർഗീയപിതാവിന്‍റെ  സനാതന   തത്വങ്ങൾ  ലോകത്തിന്  വെളിപ്പെടുത്തിയതിനെ യോർത്ത്   ധ്യാനിക്കാം /............മാതാവേ , ദൈവവചനം  ഞങ്ങളുടെ  ഹൃദയത്തിൽ  സംഗ്രഹിച്ച്  വചനാത്മകമായി  ജീവിക്കുവാൻ  ഞങ്ങളെ  സഹായിക്കണമേ .
                                                                                                        1സ്വർഗ്ഗ .10നന്മ .1ത്രി

4. കർത്താവായ  യേശു  താബോർ  മലയിൽ  പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ   അരുമശിഷ്യർക്കു  തന്‍റെ  രൂപാന്തരീകരണത്തിൽകൂടി  സ്വർഗ്ഗീയ  മഹത്വം  വെളിപ്പെടുത്തിക്കൊടുത്തതിനെയോർത്ത്  ധ്യാനിക്കാം /.......മാതാവേ , ഞങ്ങളുടെ  ജീവിതത്തിൽ  യേശുഅനുഭവമുണ്ടാകുവാൻ ഞങ്ങളെ  ശക്തരാക്കണമേ .
                                                                                                         1സ്വർഗ്ഗ .10നന്മ .1ത്രി

5. യേശു  തന്‍റെ  അന്ത്യഅത്താഴവേളയിൽ   വി . കുർബാന  സ്ഥാപിച്ച്‌  അപ്പവും  വീഞ്ഞും  കയ്യിലെടുത്ത് , തന്‍റെ  ശരീരരക്തങ്ങളാക്കിമാറ്റി , തന്‍റെ  നിത്യമായ  സാന്നിദ്ധ്യം  ലോകത്തിന്   നൽകിയതിനെയോർത്ത്  ധ്യാനിക്കാം /......മാതാവേ , യേശുവിനെ  അമ്മ  ലോകത്തിന്  പ്രദാനം  ചെയ്തതുപോലെ  ഞങ്ങളുടെ  ജീവിതംവഴി  യേശുവിനെ  മറ്റുള്ളവർക്ക്  നല്‍കുവാൻ ഞങ്ങളെ  പഠിപ്പിക്കണമേ .
                                                                                                          1സ്വർഗ്ഗ .10നന്മ .1ത്രി




                                         ജപമാല  സമർപ്പണം      


                            മുഖ്യദൂതനായ  വിശുദ്ധ  മിഖായേലെ ,ദൈവ ദൂതന്മാരായ  വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ  റപ്പായലേ ,മഹാത്മാവായ വിശുദ്ധ  ഔസേപ്പേ , ശ്ലീഹന്മാരായ  വിശുദ്ധ  പത്രോസേ ,മാർ  പൗലോസെ  ,മാർ  യോഹന്നാനെ, ഞങ്ങളുടെ  പിതാവായ  മാർതോമ്മാ ,ഞങ്ങൾ  വലിയ  പാപികളായിരിക്കുന്നുവെങ്കിലും  ഞങ്ങൾ  ജപിച്ച  ഈ  പ്രാർത്ഥന  നിങ്ങളുടെ  കീർത്തനങ്ങളോട്  കൂടെ  ഒന്നായി  ചേർത്തു  പരിശുദ്ധ  ദൈവമാതാവിന്‍റെ  തൃപ്പാദത്തിങ്കൽ   കാഴ്ചവെയ്ക്കുവാൻ   നിങ്ങളോടു  ഞങ്ങൾ  പ്രാർത്ഥിക്കുന്നു .

                                       മാതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ,അനുഗ്രഹിക്കണമേ 
കര്‍ത്താവേ,അനുഗ്രഹിക്കണമേ
മിശിഹായെ,അനുഗ്രഹിക്കണമേ 
മിശിഹായെ,അനുഗ്രഹിക്കണമേ
കര്‍ത്താവേ,അനുഗ്രഹിക്കണമേ 
കര്‍ത്താവേ,അനുഗ്രഹിക്കണമേ 
മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ 
മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ           ഞങ്ങളെ അനുഗ്രഹിക്കണമേ 
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ               "                " 
പരിശുദ്ധാത്മാവായ ദൈവമേ                                       "                "
ഏകദൈവമായ പരിശുദ്ധത്രിത്വമേ                              "                "

പരിശുദ്ധ മറിയമേ                                      ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 
ദൈവത്തിന്‍റെ പരിശുദ്ധ ജനനീ                                         "                             "
കന്യകള്‍ക്കു മകുടമായ നിര്‍മല കന്യകേ                    "                             "
മിശിഹായുടെ മാതാവേ                                                     "                             "
ദൈവവരപ്രസാദത്തിന്‍റെ മാതാവേ                              "                             "
ഏറ്റം നിര്‍മ്മലയായ മാതാവേ                                         "                             "
അത്യന്തവിരക്തയായ മാതാവേ                                     "                             "
കളങ്കമറ്റ കന്യകയായ മാതാവേ                                      "                             "
കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ                     "                             "
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ             "                             "
അത്ഭുതത്തിന് വിഷയമായ മാതാവേ                          "                              "
സദുപദേശത്തിന്‍റെ മാതാവേ                                            "                              "
സ്രഷ്ടാവിന്‍റെ മാതാവേ                                                        "                              "
രക്ഷകന്‍റെ മാതാവേ                                                              "                              "
ഏറ്റം വിവേകമതിയായ കന്യകേ                                  "                              "
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ                "                              "
സ്തുതിക്കു യോഗ്യയായ കന്യകേ                                  "                              "
മഹാ വല്ലഭയായ കന്യകേ                                                 "                              "
കനിവുള്ള കന്യകേ                                                               "                              "
ഏറ്റം വിശ്വസ്തയായ കന്യകേ                                        "                              "
നീതിയുടെ ദര്‍പ്പണമേ                                                           "                              "
ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ                            "                              "
ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ                     "                              "
ആത്മജ്ഞാനപൂരിത പാത്രമേ                                         "                              "
ബഹുമാനത്തിന്‍റെ പാത്രമേ                                             "                               "
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ                        "                               "
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ  "                              "
ദാവീദിന്‍റെ കോട്ടയേ                                                            "                               "
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയേ                             "                               "
സ്വര്‍ണാലയമേ                                                                      "                               "
വാഗ്ദാനത്തിന്‍റെ പെടകമേ                                            "                               "
സ്വര്‍ഗത്തിന്‍റെ വാതിലേ                                                   "                               " 
ഉഷ:കാല നക്ഷത്രമേ                                                            "                               "
രോഗികളുടെ ആരോഗ്യമേ                                             "                               "
പാപികളുടെ സങ്കേതമേ                                                   "                               "
പീഡിതരുടെ ആശ്വാസമേ                                              "                               "
ക്രിസ്ത്യാനികളുടെ സഹായമേ                                    "                               "
മാലാഖമാരുടെ രാജ്ഞി                                                    "                               "
പൂര്‍വ്വപിതാക്കന്മാരുടെ രാജ്ഞി                                 "                               "
ദീര്‍ഘദര്‍ശികളുടെ രാജ്ഞി                                             "                               "
ശ്ലീഹന്മാരുടെ രാജ്ഞി                                                        "                               "
വേദസാക്ഷികളുടെ രാജ്ഞി                                            "                               "
കന്യകളുടെ രാജ്ഞി                                                           "                                "
സകല വിശുദ്ധരുടേയും രാജ്ഞി                                   "                               "
അമലോത്ഭാവയായ രാജ്ഞി                                         "                               "
സ്വര്‍ഗ്ഗാരോപിത രാജ്ഞി                                                 "                               "
പരിശുദ്ധ ജപമാലയുടെ രാജ്ഞി                                   "                               "
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി                 "                               "
സമാധാനത്തിന്‍റെ രാജ്ഞി                                                "                               "

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ 
കര്‍ത്താവേ,ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ 
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ 
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളെ അനുഗ്രഹിക്കണമേ 

                                സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ,ഇതാ,ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു .ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ.ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ,സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ .
     
                                ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍ .

                                സര്‍വ്വേശ്വരന്‍റെ പശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.



               
                                             പ്രാര്‍ത്ഥിക്കാം 
        
                                 കര്‍ത്താവേ,പൂര്‍ണ്ണമനസ്സോടുകൂടി  സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തരിക്കണ്‍ പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുകളുടേയും ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചുകൊള്ളണമേ 
ഈ അപേക്ഷകളോക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ .      ആമ്മേന്‍ 

              പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍........

              ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാക്കുവാന്‍ 
              സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .

                                                പ്രാര്‍ത്ഥിക്കാം 
               
                                സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ,ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനുയോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങു നിശ്ചയിച്ചുവല്ലോ ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപെടുവാന്‍ കൃപചെയ്യണമേ.ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ  ആമ്മേന്‍ 

                                            എത്രയും  ദയയുള്ള മാതാവേ 

                          എത്രയും ദയയുള്ള മാതാവേ ,അങ്ങേ സങ്കേതത്തില്‍ ,ഓടിവന്ന്,അങ്ങേ സഹായം തേടി ,അങ്ങേ മാദ്ധ്യസ്ഥം  അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്‍ കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമേ. കന്യാവ്രതക്കാരുടെ രാജ്ഞീ  ,ദയയുള്ള മാതാവേ ,ഈ വിശ്വാസത്തില്‍ ശരന്നപ്പെട്ട്,അങ്ങേ തൃപാദത്തിങ്കൽ  ഞാന്‍ അണയുന്നു .നെടുവീര്‍പ്പോടും കണ്ണുനീരോടും കൂടെ പാപിയായ ഞാന്‍ അങ്ങേ ദയാധിക്യത്തെ പ്രതീക്ഷിച്ചുകൊണ്ട്  അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു .അവതരിച്ച വചനത്തിന്‍ മാതാവേ ,എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ  ആമ്മേന്‍ ..


         

522 comments:

  1. Please add mathavente vanakkamasam prayers also..
    It will be very useful in May months...

    ReplyDelete
  2. thank u brother for the Rosary in malayalam ...

    ReplyDelete
  3. Thanks a lot for sharing these beautiful rosary prayers in Malayalam.
    May God bless you!!

    ReplyDelete
  4. Please add the Litany of All Saints (in Malayalam) also. Thank you very much.
    George M.

    ReplyDelete
  5. VERY BEAUTIFUL PRAYER THANK GOD O God, make speed to save us.
    AllO Lord, make haste to help us.
    AllGlory to the Father and to the Son
    and to the Holy Spirit;
    as it was in the beginning is now
    and shall be for ever. Amen.
    Alleluia.

    ReplyDelete
    Replies
    1. ദൈവം നിങ്ങളെ അനുഗ്രഹിക്കും

      Delete
    2. thank you for this. god bless all.

      Delete
  6. This comment has been removed by the author.

    ReplyDelete
  7. Brother May the Lord bless you for these efforts rendered. Praise the Lord

    ReplyDelete
  8. Thanks for the miraculous Rosary prayer.May god bless u.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. THANKZ ITS VERY USEFUL FOR ME��

    ReplyDelete
  11. Could u plzz add "Vyaakulanmaarude aashwaasame " after "paapikalude sangheethame"..

    ReplyDelete
  12. Very good attempt. Best wishes and may may the God glorify on u more. Pl, if all all prayers display fully , it's helpful for children or those who don't know the prayer fully w/o any mistakes ( example: Parishudha raajni... U can show fully. Like rest of all.) Even that good work. God bless u, again n again.

    ReplyDelete
  13. Very good attempt. Best wishes and may may the God glorify on u more. Pl, if all all prayers display fully , it's helpful for children or those who don't know the prayer fully w/o any mistakes ( example: Parishudha raajni... U can show fully. Like rest of all.) Even that good work. God bless u, again n again.

    ReplyDelete
  14. Thank u for your attempt.this will help busy people.may god bless you .

    ReplyDelete
  15. God Bless You For This Great Effort.......

    ReplyDelete
  16. പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍

    ReplyDelete
    Replies
    1. സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടുയെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നും പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകള്‍ സഹിച്ചു കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു, പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

      Delete
    2. May god bless you brother

      Delete
  17. Thanks a lot for this miraculous prayer, God Bless you for this effort

    ReplyDelete
  18. can you add "Mathavinte Vanakkamasam"

    ReplyDelete
  19. please add the 15 prayers of st. bridget in malayalam

    ReplyDelete
  20. thank you ......thank you......thank you......very much may god bless you

    ReplyDelete
  21. Very good, god bless you brother

    ReplyDelete
  22. Good effort god bless you ... Brother

    ReplyDelete
  23. Thanks a lot. I use it daily. God bless you.

    ReplyDelete
  24. Thank you so much god bless you

    ReplyDelete
  25. May god shower his blessings on you

    ReplyDelete
  26. Very helpful... Tks a lot for this..may God bless you

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. Thanks from the bottom of my heart god bless

    ReplyDelete
  29. Thanks for publishing this valuable prayers.......

    ReplyDelete
  30. Thanks a lot because I use the same during my rosary. God bless you

    ReplyDelete
  31. Thanks a lot
    Very useful everytime.
    Please add prayer to Start Joseph at the end of rosary and vishwasapramanam in the beginning.

    ReplyDelete
  32. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

    ReplyDelete
  33. വി.ബെനെഡിക്റ്റിനോടുള്ള പ്രാര്‍ത്ഥന ചേര്‍ക്കുമോ

    ReplyDelete
  34. Daivam ellavareyum anugrahikkatte. Amen

    ReplyDelete
  35. This blog will help busy people to praying their convenience.

    ReplyDelete
  36. Thank you very much brother god bless you.it is very helpful..thanksalot

    ReplyDelete
  37. Thank you for the malayalam japamala....

    ReplyDelete
  38. I request all of you to remember me in your daily prayers. Stay with Jesus and stay blessed with him. Keep praying. Thank you.

    ReplyDelete
  39. വിശ്വാസപ്രമാണം

    സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടുയെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നും പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകള്‍ സഹിച്ചു കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു, പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

    ReplyDelete
  40. Its very helpful for those who were working during over night ......thank u

    ReplyDelete
  41. Ousappithavinodulla prayer koode post cheyyumo please

    ReplyDelete
    Replies
    1. വിശുദ്ധ ഔസേപ്പിതാവിനോടുള്ള ജപം.
      ഭാഗ്യപ്പെട്ട വിശുദ്ധ ഔസേപ്പിതാവേ,ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടി വന്ന് അങ്ങേ പരിശുദ്ധ ഭാര്യയുടെ സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോൾ മനോ ശരണത്തോടുകൂടെ യാചിക്കുന്നു
      ദൈവ ജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തേക്കുറിച്ചും ഈശോമിശിഹാ തന്നെ തീരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ അവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് പ്രാർത്ഥിക്കുന്നു.
      തിരുക്കുടുംബത്തിൻെറ എത്രയും വിവേകമുള്ള കാവൽക്കാരാ ,ഈശോമിശിഹായുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കേണമേ. എത്രയും സ്നേഹമുള്ള പിതാവേ, അബദ്ധത്തിന്റേയും വഷളത്തത്തിന്റേയും കറകളൊക്കേയിൽ നിന്നും
      ഞങ്ങളെ കാത്തുരക്ഷിക്കേണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ, അന്ധകാരങ്ങളുടെ ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്നും ഞങ്ങളെ കൃപയോടെ സഹായിക്കേണമേ.
      അങ്ങൊരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽ നിന്നും രക്ഷിച്ചതു പോലെ ഇപ്പോൾ ദൈവത്തിന്റെ തീരുസഭയെ ശത്രു വിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളേണമേ. ഞങ്ങൾ അങ്ങേ മാത്യക അനുസരിച്ച് അങ്ങേ സഹായത്താൽ ശക്തിപ്രാപിച്ച് പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മധ്യസ്ഥതയാൽ ഞങ്ങളെ എല്ലാവരേയും എല്ലായിപ്പോഴും കാത്തുകൊള്ളേണമേ
      ആമ്മേൽ.

      Delete
    2. Amen ente dheyivam valiyavan

      Delete
  42. Great!May God Bless You.Please pray for us.Our prayers to you and all in the world to reach Christ through Mother Mary and attain all we need.Thank You.
    Leena Dunstan,
    For Kollam Coaching Centre & Emilees Print Copy Scan Solutions ,Kottiyam,Kollam.

    ReplyDelete
  43. Very good attempt. Kindly make small corrections. Blessings

    ReplyDelete
  44. Thanks a lot.very useful when no book is available at critical situations

    ReplyDelete
  45. Praise the Lord. Very Good.God bless ur all activities

    ReplyDelete
  46. Thank you so much. May God bless you

    ReplyDelete
  47. കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

    കന്യാമറിയാമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാതെ മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പൊഷും കര്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാഷിക്കണമേ, ഞാൻ എത്ര നിസ്സഹായനെണെന്നു നീ അറിയുന്നു, എന്റെ വേദന നീ ഗ്രഹിക്കുന്നു. ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള മാതാവായെ മറിയമേ, എന്റെ ജീവിതത്തിലെ നാട ഞാൻ നിന്നെ ഭരമേല്പിക്കുന്നു. നീയാക്കുന്നു എന്റെ ശരണം. തിന്മപെട്ട ശക്തികൾക്ക് അത് നിന്നിൽ നിന്നും തട്ടിയെടുക്കാനാവില്ലെന്ന് ഞാൻ ധൈര്യപ്പെടുന്നു. നിന്റെ കൈകൾക്കു അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കൽ നിന്നുള്ള മധ്യസ്ഥശക്തിയാലും ഇ കുരുക്ക്‌ നീ കൈയ്യിലെടുക്കണമേ ( എവിടെ ആവശ്യം പറയുക)
    ദൈവമഹത്വത്തിനായി ഇ കുരുക്ക്‌ എന്നെന്നേക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു എന്റെ ശരണം. എനിക്ക് തരുന്ന ഏകാശ്വാസവും, എന്റെ ബലഹീനതയുടെ ശക്തീകരണവും, എന്റെ ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനകളിൽ നിന്നുള്ള മോചനവുമായ മാതാവേ, ഇ അപേക്ഷകൾ കേൾക്കണമേ, വഴി നടത്തണമേ, സംരക്ഷിക്കണമേ. ആമ്മേൻ

    ReplyDelete
  48. TQ so much for adding this prayer.

    ReplyDelete
  49. Highly appriciated for upaloding the daily most useful prayer 🌹God bless you🙌

    ReplyDelete
  50. Please add
    (1) Fathima Japam which is prayed after each decade: "Oh ete Eesoye"
    (2) The prayer for sending Holy Spirit and Holy Mary to be our advocate (The Prayer in connection with Holy Mother's apparition in Lazelette I think)

    ReplyDelete
  51. Thanku very much. Please add sukritha japam also.

    ReplyDelete
  52. Hai Ratheesh Jose.Thank you. MSY GOD BLESS YOU.

    ReplyDelete
  53. It is very useful ...thanku for uploading this

    ReplyDelete
  54. Please help me to passing in oet exam at first attempt👏🏼

    ReplyDelete
  55. If anyone pray this PRAYERS ... He or she or the group will be saved for sure.

    THE 15 PRAYERS OF ST. BRIDGET
    &
    THE 21 PROMISES

    (Taken from the Pieta Prayer Booklet.)

    ReplyDelete
  56. Thanks for this prayer. God bless you all

    ReplyDelete
  57. Thanks for your efforts, May God bless you all

    ReplyDelete
  58. Thanks for this prayer. God bless you

    ReplyDelete
  59. Thankyou to the back bone of vallappy.blogspot.com
    It's very helpful to everyone 😘😘😘

    ReplyDelete
  60. After a long time ......
    Made a lively prayer

    ReplyDelete
  61. Good job
    Very helpful for immediate prayers.
    May God shower his blessings over all of us.

    ReplyDelete
    Replies
    1. It was very helpful for Me. May God bless you......

      Delete
  62. Very good attempt. If we add prayer to Holly Spirit (parishudha leave ezhunnallippu varenam...) I feel it would be more attractive, because before rosary we pray to Holly Spirit.

    ReplyDelete
  63. Thank you..mishiha anugrahikkate

    ReplyDelete
  64. എന്റെ സിസ്റ്ററിനു എസ് എൽ ഇ എന്നരോഗം പിടിപെട്ടു മൂന്നു ദിവസം ആയി രാജഗിരി ഹോസ്പിറ്റലിൽ ആണ് എല്ലാരുടെയും പ്രാർത്ഥന എന്റെ അനിയത്തിക്ക് ഉണ്ടാകണം

    ReplyDelete
  65. Ente matave, ente amme, ente sambathika budimuttu maran eniku thadasangal maatii oru joli nalki anugrahikaname. Eshoye ente Amma vazi prathana kelkane. Amen

    ReplyDelete
  66. Parisudha amme njan oru jolyyude visakkai kathirikkukayanu athinu thadasamai nilkunna ella kurukkukalum azhichu enikku aa joly kittan angayude thirukkumaranodu apeshikkaname

    ReplyDelete
  67. നമ്മുടെ കർത്താവീശോമിശിഹാ രണ്ടുകള്ളന്മാരുടെ മദ്ധ്യേ കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്നതിന്മേൽ നമുക്കു ധ്യാനിക്കാം

    ReplyDelete
  68. നമ്മുടെ കർത്താവീശോമിശിഹാ മരിച്ചു മൂന്നാംദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം

    ReplyDelete
  69. It is really useful to have this Rosary in Malayalam. Thank you

    ReplyDelete
  70. Thank you for your hard work. God bless you all.

    ReplyDelete
  71. Amme...koodeyundavane kristhuvinayi jeevikkan

    ReplyDelete
  72. A most wonderful, excellent ,joyous gift. Thanks from bottom of ♥
    Amen..Hallelujah Jayam 🙏

    ReplyDelete
  73. Very useful for those who are unable to carry rosary books... thanku so much and may god bless uu

    ReplyDelete
  74. Thank you for the japamala. It is very useful for us like outsiders who dont know byheart. Pls Send me the ശ്ളീഹൻമാറുടെ വിശ്വാസപ്രമാണം

    ReplyDelete
  75. അമ്മേ മാതാവ് ഞങ്ങളുടെ പുത്രന്‍ ആന്റണി സുരക്ഷിതമായി തിരിച്ചെത്തി അങ്ങേ സന്നിധിയില്‍ എത്തി സാക്ഷ്യം പറയാന്‍ അവസരം നല്‍കി അനുഗ്രഹം നല്‍കണമെന്ന് അപേക്ഷിക്കുന്നു..... Ammen..... Halleluya..... Ammen..... Ammen... Halleluya..... Ammen..... Halleluya.... Ammen..... Ammen...

    ReplyDelete
  76. Praise God, well done Thank, Amen

    ReplyDelete
  77. God please shower your blessings

    ReplyDelete
  78. Very useful for those who are unable to carry rosary books... thanku so much and may god bless uu

    ReplyDelete



  79. Thank you. May God bless you for your work. Can you add the PDF images of the Mysteries of the Holy Rosary to this ?



    ReplyDelete
  80. Ente mathave ente prarthana kelkaname Clare nerayitu agrahikunnu ente psc nursing job eniku kittane

    ReplyDelete
  81. Ente mathave nicu kidakuna ente kunjungale kakkane.poorna arogyamulla kunjungalayi avare eniku thannu anugrahikkane amen

    ReplyDelete
  82. ende papake vendi prarthikane
    papa qatar jaililane epo ethrayum petene purathiragan vendi ellarum prarthikane

    ReplyDelete
  83. അമ്മേ മാതാവേ എന്റെ സാമ്പത്തികബുദ്ധിമുട്ടുകളിൽ നിന്ന് മോചിപ്പിക്കാൻ അങ്ങേ തിരുക്കുമാരനോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ

    ReplyDelete