ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുള്‍ചെയ്ത ഈശോയെ ,രോഗികളോടും പീഡിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുന്നു.ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും സൌഖ്യപ്പെടുത്തുകയും ചെയ്യുന്നു .അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ ഔസേപ്പിതാവിന്‍റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാര്‍ത്ഥനകളും പരിഗണിച്ച് രോഗത്താല്‍ വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട് / സഹോദരിയോട് ( പേര് പറയുക ) കരുണ കാണിക്കണമേ .എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനു ഉപകരിക്കതക്കവിധം ക്ഷമയോടും സന്തോഷത്തോടും കൂടെ ശാന്തമായി സ്വീകരിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ .ഇയാളെ ( ഇവരെ ) ചികിത്സിക്കുകയും പരിചരിക്കുകയും ചെയുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ .രോഗികളുടെ ആശ്രയമായ ഈശോയെ ,ഈ സഹോദരന്‍റെ /സഹോദരിയുടെ പക്കല്‍ അങ്ങ് കാവലിരിക്കുകയും പാപപ്പൊറുതിയും ശരീരസൌഖ്യവുംവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ .ആമ്മേന്‍ .
PAREEKSHAKKU POKUMBOL CHOLLAVUNNA PRARTHANA പരീക്ഷയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
"ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ" ,അങ്ങയുടെ പ്രത്യേക അനുഗ്രഹം സ്വീകരിക്കുവാനായി അവിടുത്തെ സന്നിധിയില്‍ അണഞ്ഞിരിക്കുന്ന എന്നെ നീ കരുണാപൂര്‍വം അനുഗ്രഹിക്കണമേ .പരീക്ഷ എഴുതുവാനായി പോകുന്ന എന്നേയും എന്‍റെ എല്ലാ കഴിവുകളേയും അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു .അങ്ങയുടെ വലതുകരം നീട്ടി എന്നെ അനുഗ്രഹിച്ചാലും .വിശുദ്ധ ഗ്രന്ഥവും പ്രവചനങ്ങളും ഗ്രഹിക്കുവാന്‍ പരിശുദ്ധാത്മാവിനെ അയച്ച് ശ്ലീഹന്മാരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്ത കര്‍ത്താവേ ,എന്‍റെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്യണമേ .പഠിച്ച കാര്യങ്ങള്‍ വേണ്ടവിധം ഓര്‍ക്കുവാനും ചോദ്യങ്ങള്‍ യഥോചിതം മനസ്സിലാക്കി ,കൃത്യമായി ഉത്തരം എഴുതുവാനും ആവശ്യമായ കൃപാവരം അങ്ങെനിക്കു നല്‍കണമേ .അങ്ങയുടെ പ്രത്യേക സംരക്ഷണവും പരിപാലനയും ഈ പരീക്ഷയിലുടനീളം എനിക്കു ലഭിക്കുമാറാകട്ടെ .ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങേ മഹത്ത്വപ്പെടുത്തിക്കൊണ്ടു ജീവിക്കുവാന്‍ ,എന്നെ അങ്ങുന്നു സഹായിക്കുകയും ചെയ്യണമേ .ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ ,വിശുദ്ധ ഔസെപ്പിതാവേ ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .
എന്നെ കാക്കുന്ന കര്‍ത്താവിന്‍റെ മാലാഖയെ ,എനിക്കു കൂട്ടായിരിക്കണമേ .നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ . ആമ്മേന്‍
എന്നെ കാക്കുന്ന കര്‍ത്താവിന്‍റെ മാലാഖയെ ,എനിക്കു കൂട്ടായിരിക്കണമേ .നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ . ആമ്മേന്‍
EASHOYUDE THIRUHRIDHAYATHODULLA KUDUMBA PRATHISHTTA JAPAM
ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
കുടുംബനായകന്‍ : ഈശോയുടെ തിരുഹൃദയമേ ,( സമൂഹവും കൂടി ) ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും / ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ടിക്കുന്നു .ഞങ്ങളുടെ ഈ കുടുംബത്തില്‍ /അങ്ങ് രാജാവായി വാഴണമേ .ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം /അങ്ങുതന്നെ നിയന്ത്രിക്കണമേ .ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം / ആശീര്‍വദിക്കുകയും /ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും / സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയണമേ .ഞങ്ങളില്‍ ആരെങ്കിലും /അങ്ങയെ ഉപദ്രവിക്കാനിടയായാല്‍ /ഞങ്ങളോടു ക്ഷമിക്കണമേ .ഈ കുടുംബത്തിലുള്ളവരെയും /ഇവിടെനിന്ന് അകന്നിരിക്കുന്നവരെയും /സമൃദ്ധമായി അനുഗ്രഹിക്കണമേ .( മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ ).ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് /ഞങ്ങളെ കാത്തുകൊള്ളേണമേ .സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്‍ /ഞങ്ങള്‍ക്കെല്ലാവര്‍ക്കും /അനുഗ്രഹം നല്കണമേ .മറിയത്തിന്‍റെ വിമലഹൃദയവും /മാര്‍ യൌസെപ്പിതാവും /ഞങ്ങളുടെ പ്രതിഷ്ഠയെ /അങ്ങേക്കു സമര്‍പ്പികുകയും /ജീവിതകാലം മുഴുവനും /ഇതിന്‍റെ സജീവ സ്മരണ /ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയട്ടെ .
ഈശോമിശിഹായുടെ തിരുഹൃദയമേ !ഞങ്ങളെ അനുഗ്രഹിക്കണമേ .
മറിയത്തിന്‍റെ വിമല ഹൃദയമേ !ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .
വിശുദ്ധ ഔസേപ്പേ !ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .
വിശുദ്ധ മാര്‍ഗ്ഗരീത്താമറിയമേ ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
NALLA KAALAVASTHAKKAAYI PRARTHANA നല്ല കാലാവസ്ഥയ്ക്കായി പ്രാര്‍ത്ഥന
പിതാവിന്‍റെയും + പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ .ആമ്മേന്‍
കാരുണ്യവാനായ ദൈവമേ ,കഴിഞ്ഞതും വരുവാനിരിക്കുന്നതുമായ എല്ലാം കാണുകയും ഗ്രഹിക്കുകയും ചെയുന്ന പിതാവേ ,ഞങ്ങളെയും ഞങ്ങളുടെ നാടിനെയും അനുഗ്രഹിക്കണമേ .ഞങ്ങളെ ഇപ്പോള്‍ അലട്ടികൊണ്ടിരിക്കുന്ന കഠിനവേനലില്‍നിന്നു ( അതിവൃഷ്ടിയില്‍നിന്ന് ,കീടബാധയില്‍നിന്നു ) ഞങ്ങളുടെ കൃഷികളെയും വിളകളെയും സംരക്ഷിക്കണമേ .അങ്ങ് തിരുമാനസ്സാകുന്നെങ്കില്‍ മാത്രമേ ഞങ്ങളുടെ അദ്ധ്വാനവും പരിശ്രമങ്ങളും ഫലമണിയുകയുള്ളൂവെന്ന് ഞങ്ങള്‍ മനസിലാക്കുന്നു .ഞങ്ങളുടെ പാപങ്ങളും തെറ്റുകളും പൊറുത്ത് ,ഞങ്ങളുടെ നന്മയ്ക്കും നാടിന്‍റെ അഭിവൃദ്ധിക്കും ആവശ്യമായ നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ .
കാരുണ്യവാനായ ദൈവമേ ,കഴിഞ്ഞതും വരുവാനിരിക്കുന്നതുമായ എല്ലാം കാണുകയും ഗ്രഹിക്കുകയും ചെയുന്ന പിതാവേ ,ഞങ്ങളെയും ഞങ്ങളുടെ നാടിനെയും അനുഗ്രഹിക്കണമേ .ഞങ്ങളെ ഇപ്പോള്‍ അലട്ടികൊണ്ടിരിക്കുന്ന കഠിനവേനലില്‍നിന്നു ( അതിവൃഷ്ടിയില്‍നിന്ന് ,കീടബാധയില്‍നിന്നു ) ഞങ്ങളുടെ കൃഷികളെയും വിളകളെയും സംരക്ഷിക്കണമേ .അങ്ങ് തിരുമാനസ്സാകുന്നെങ്കില്‍ മാത്രമേ ഞങ്ങളുടെ അദ്ധ്വാനവും പരിശ്രമങ്ങളും ഫലമണിയുകയുള്ളൂവെന്ന് ഞങ്ങള്‍ മനസിലാക്കുന്നു .ഞങ്ങളുടെ പാപങ്ങളും തെറ്റുകളും പൊറുത്ത് ,ഞങ്ങളുടെ നന്മയ്ക്കും നാടിന്‍റെ അഭിവൃദ്ധിക്കും ആവശ്യമായ നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ .
Subscribe to:
Posts (Atom)