MATHAVINTE RAKTHAKANNEER JAPAMALA മാതാവിന്‍റെ രക്തക്കണ്ണീര്‍ ജപമാല

                                              ക്രൂശിതനായ  എന്‍റെ  ഈശോയെ ! അങ്ങേ  തൃപ്പാദങ്ങളില്‍  സാഷ്ടാംഗം  വീണുകൊണ്ട്   കരുണാര്‍ദ്രമായ  സ്നേഹത്തോടെ കാല്‍വരിയിലേക്കുള്ള   വേദന  നിറഞ്ഞ   യാത്രയില്‍  അങ്ങേ  അനുഗമിച്ച  പരിശുദ്ധ  അമ്മയുടെ  രക്തകണ്ണുനീരിനെ  ഞങ്ങള്‍  അങ്ങേക്ക്  സമര്‍പ്പിക്കുന്നു . നല്ലവനായ  കര്‍ത്താവേ ,പരി . അമ്മയുടെ  രക്തം  കലര്‍ന്ന  കണ്ണുനീര്‍ത്തുള്ളികള്‍  തരുന്ന  സന്ദേശം  ശരിക്കു  മനസ്സിലാക്കുന്നതിനും  അങ്ങന  ഞങ്ങള്‍  ഇഹത്തില്‍  നിന്‍റെ  തിരുമനസ്സ്  നിറവേറ്റികൊണ്ട്   സ്വര്‍ഗത്തില്‍  അവളോടൊത്ത്   നിത്യമായി  നിന്നെ  വാഴ്ത്തിസ്തുതിക്കുന്നതിനും  യോഗ്യരാകുന്നതിനും  വേണ്ട  അനുഗ്രഹം  ഞങ്ങള്‍ക്ക്  നല്കണമേ .

                                    ഓ ഈശോയെ ,ഈ  ലോകത്തില്‍  അങ്ങയെ  അധികമായി  സ്നേഹിക്കുകയും  സ്വര്‍ഗ്ഗത്തില്‍  അങ്ങയെ  ഏറ്റവും  ഗാഡമായി  സ്നേഹിച്ച് അങ്ങയോടൊത്തു  വാഴ്ത്തുകയും  ചെയുന്ന  പരി . അമ്മയുടെ  രക്തകണ്ണുനീരിനെ  നീ  കരുണയോടെ  വീക്ഷിക്കണമേ .( 1 പ്രാവശ്യം )

                                  സ്നേഹം നിറഞ്ഞ  ഈശോയെ ,അങ്ങയുടെ  പരി .അമ്മ  ചിന്തിയ  രക്തകണ്ണുനീരിനെകുറിച്ച്   എന്‍റെ  യാചനകള്‍  കേള്‍ക്കണമേ .

                                   അമ്മേ ,അമ്മയെ  വിളിച്ചപേക്ഷിക്കുന്ന  എല്ലാവരെയും  അമ്മയുടെ  വിമലഹൃദയത്തില്‍  ചേര്‍ത്തരുളണമേ .( 7 പ്രാവശ്യം )

                     ഓ  ഈശോയെ .......................(1 പ്രാവശ്യം )

                            ( 7 പ്രാവശ്യം  ചൊല്ലിയശേഷം )  ഓ  മറിയമേ ,വ്യാകുലവും  കരുണയും  സ്നേഹവും  നിറഞ്ഞ  അമ്മേ ,ഞങളുടെ  എളിയ  യാചനകളെ  അങ്ങയുടെ   പ്രാര്‍ത്ഥനയോട്  ചേര്‍ത്ത്  അങ്ങയുടെ  പ്രിയപുത്രനു  കാഴ്ചവയ്ക്കണമേ . അങ്ങ്  ഞങ്ങള്‍ക്കായി  ചിന്തിയ  രക്തകണ്ണുനീരിനെകുറിച്ച് ഈ (കാര്യം ) അങ്ങയുടെ  പ്രിയപുത്രനില്‍നിന്ന്  ലഭിച്ചുതരണമേ .ഞങ്ങളെല്ലാവരെയും  നിത്യഭാഗ്യത്തില്‍  ചേര്‍ക്കുകയും ചെയ്യേണമേ .ഓ  മറിയമേ ,അങ്ങയുടെ  രക്തകണ്ണുനീരാല്‍  പിശാചിന്‍റെ  ഭരണത്തെ  തകര്‍ക്കണമെന്നും , ഞങ്ങളെ പ്രതി  ബന്ധിതമായ  ഈശോയുടെ  തൃക്കരങ്ങളാല്‍  സകല തിന്മകളില്‍നിന്നും  ലോകത്തെ  കാത്തുരക്ഷിക്കണമെന്നും  ഞങ്ങള്‍  പ്രാര്‍ഥിക്കുന്നു .   ആമ്മേന്‍ .






VISHUDHA SEBASTHYANOSINODULLA PRARTHANA


 വി .സെബസ്ത്യാനോസിനോടുള്ള  പ്രാര്‍ത്ഥന

                                കര്‍ത്താവായ  യേശുവേ ,സകല  വിശുദ്ധരോടൊത്ത്  ഞങ്ങളങ്ങയെ  സ്തുതിക്കുന്നു .സത്യവിശ്വാസം  സംരക്ഷിക്കുവാന്‍  വേണ്ടി  ഉന്നത  സ്ഥാനമാനങ്ങളും ,ലൗകിക  സുഖങ്ങളും ,സ്വജീവനും  സന്തോഷപൂര്‍വ്വം  ത്യജിച്ചുകൊണ്ട്  കഠോരമായ പീഡകള്‍  സഹിച്ച്  രക്തസാക്ഷിയായിതീര്‍ന്ന  വി .സെബസ്ത്യാനോസിനെപ്പോലെ  ഞങ്ങളും  അനുദിനജീവിതത്തില്‍  വിശ്വാസത്തിനെതിരെ  ഉണ്ടാകുന്ന  എല്ലാവിധ  പ്രലോ ഭനങ്ങളെയും , ഭീഷണികളെയും  ചെറുത്തുകൊണ്ട്  സത്യവിശ്വാസത്തിന്‍റെ  ധീരസാക്ഷികളാകുവാന്‍   അനുഗ്രഹിക്കണമേ .എല്ലാ  പുണ്യാത്മാക്കളുടെയും ജീവിത   മാതൃകകള്‍  സുവിശേഷം  ജീവിതമാക്കുവാന്‍  ഞങ്ങള്‍ക്കേവര്‍ക്കും  പ്രചോദനമാകട്ടെ . നിത്യം  പിതാവും  പുത്രനും  പരിശുദ്ധാത്മാവുമായ   സര്‍വ്വേശ്വരാ .                        ആമ്മേന്‍

YATHRAKKU POKUMBOL CHOLLAVUNNA PRARTHANA


  യാത്രയ്ക്കു  പോകുമ്പോള്‍  ചൊല്ലാവുന്ന  പ്രാര്‍ത്ഥന

                           ഞങ്ങളുടെ  രക്ഷകനായ ഈശോയെ , അങ്ങയുടെ  അനന്തപരിപാലനയെ  ഓര്‍ത്ത്  ഞങ്ങള്‍  അങ്ങയെ  സ്തുതിക്കുന്നു . അങ്ങയിലുള്ള ആഴമായ  വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട്  അവിടുത്തെ  അനുഗ്രഹത്തിനായി  ഞാനിതാ  അങ്ങയുടെ  സന്നിധിയില്‍ അണഞ്ഞിരിക്കുന്നു .കര്‍ത്താവേ ,ഞാന്‍  ആരംഭിക്കുന്ന  ഈ  യാത്രയേയും അതിലെ  എല്ലാ കാര്യങ്ങളെയും  അങ്ങയുടെ  പ്രത്യേക സംരക്ഷണയ്ക്കും  പരിപാലനയ്ക്കുമായി  സമര്‍പ്പിക്കുന്നു .ഈശോയേ ,അങ്ങയുടെ  വലതുകരം  നീട്ടി  ഞങ്ങളെ ( എന്നെ ) അനുഗ്രഹിച്ചാലും .അങ്ങയുടെ  സാന്നിധ്യവും സഹായവും ഈ  യാത്രയിലുടനീളം ഞങ്ങള്‍ക്ക് ( എനിക്ക് ) താങ്ങും  തണലുമായിരിക്കട്ടെ .യാത്രയിലുണ്ടാകുന്ന എല്ലാവിധ  ആപത്തുകളിലും  അപകടങ്ങളിലും  നിന്നു  ഞങ്ങളെ (എന്നെ ) കാത്തുകൊള്ളണമേ .ഞങ്ങളുടെ  അമ്മയായ പരിശുദ്ധ  കന്യകാമറിയമേ ,വിശുദ്ധ ഔസേപ്പിതാവേ ,ഞങ്ങള്‍ക്കു (എനിക്കു ) വേണ്ടി  അപേക്ഷിക്കണമേ .ഞങ്ങളെ (എന്നെ ) കാക്കുന്ന കര്‍ത്താവിന്‍റെ  മാലാഖമാരെ  (മാലാഖയെ ) ,ഞങ്ങള്‍ക്ക് (എനിക്ക് ) കൂട്ടായിരിക്കണമേ .നിത്യം  പിതാവും  പുത്രനും  പരിശുദ്ധാത്മാവുമായ  സര്‍വ്വേശ്വരാ .          ആമ്മേന്‍                            

JOLIKKU POKUMBOL CHOLLAVUNNA PRARTHANA ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന

                    ഞങ്ങളുടെ രക്ഷകനും  നാഥനുമായ  ഈശോയെ ,ഞങ്ങള്‍  അങ്ങയെ  സ്തുതിക്കുകയും  ആരാധിക്കുകയും   ചെയുന്നു .എന്നില്‍  വിശ്വാസമര്‍പ്പിച്ചുകൊണ്ട്  അങ്ങുന്ന്  എന്നെ  ഭാരമേല്പിച്ചിരിക്കുന്ന  ഈ  പ്രത്യേക  ശുശ്രൂഷയെ  പ്രതി  (അവരവരുടെ  ജോലിയെകുറിച്ച്  ഓര്‍ക്കുക ) ഞാന്‍  അങ്ങേക്ക്  നന്ദി പറയുന്നു .മനുഷ്യസേവനത്തിനായി  അങ്ങ്  എനിക്ക്  നല്‍കിയിരിക്കുന്ന അവസരമായി ഈ  ശുശ്രൂഷയെ  കാണുവാനും  അതില്‍  അഭിമാനം  കൊള്ളുവാനും  എന്നെ  അങ്ങുന്ന്  അനുഗ്രഹിക്കണമേ .എന്‍റെ  എല്ലാ  കഴിവുകളേയും സാഹചര്യങ്ങളെയും  അങ്ങയുടെ പ്രത്യേക  സംരക്ഷണക്കും  പരിപാലനക്കുമായി  ഞാന്‍  സമര്‍പ്പിക്കുന്നു .എന്‍റെ  സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട്  എന്‍റെ  പക്കല്‍  അണയുന്ന  എല്ലാവരോടും  സ്നേഹത്തോടും സൗമ്യതയോടുംകൂടി  പെരുമാറുവാന്‍  അങ്ങ് എന്നെ  അനുഗ്രഹിക്കണമേ .നീതിബോധത്തോടും  സത്യസന്ധതയോടും  കൂടെ  സേവനമനുഷ്ട്ടിക്കുവാനും   നിരുത്തരവാദിത്വപരമായ  പെരുമാറ്റംവഴി  ആരേയും  വേദനിപ്പിക്കാതിരിക്കുവാനും  അങ്ങുന്ന്  എന്നെ ശക്തനാക്കണമേ (ശക്തയാക്കണമേ ).എന്‍റെ  ചിന്തകളോ  വാക്കുകളോ  പ്രവര്‍ത്തികളോ  വഴി  അങ്ങയുടെ  മുമ്പില്‍  കുറ്റക്കാരനായിത്തീരാന്‍ ( കുറ്റക്കാരിയായിത്തീരാന്‍ ) അങ്ങുന്ന്  എന്നെ  അനുവദിക്കരുതേ. എല്ലായ്പ്പോഴും  അങ്ങേക്ക്  പ്രീതികരമായവിധം  ശുശ്രൂഷചെയ്തുകൊണ്ട്   അവിടുത്തെ  മഹത്ത്വപ്പെടുത്തുവാനും  അവസാനം  ഞങ്ങളെല്ലാവരുമൊരുമിച്ച്  അങ്ങയുടെ  മഹത്വത്തില്‍  പങ്കുകാരാകുവാനും  ഞങ്ങളെ  അങ്ങുന്ന്  അനുഗ്രഹിക്കണമേ .നിത്യം  പിതാവും  പുത്രനും  പരിശുദ്ധാത്മാവുമായ  സര്‍വ്വേശ്വരാ   .                                            ആമ്മേന്‍

VISHUDHA KURISHINTE PRARTHANA

  
    
വിശുദ്ധ  കുരിശിന്‍റെ   പ്രാര്‍ത്ഥന  
          
                        ഓ! ആരാധ്യനായ  ദൈവമേ ,രക്ഷകനായ  യേശുക്രിസ്തുവേ , അങ്ങ് ഞങ്ങളുടെ  പാപങ്ങള്‍ക്കുവേണ്ടി  കുരിശില്‍  മരിച്ചുവല്ലോ .വിശുദ്ധ  കുരിശേ! എന്‍റെ  സത്യപ്രകാശമായിരിക്കണമെ . ഓ!വി .കുരിശേ! എല്ലാ  തിന്മകളില്‍നിന്നും എന്നെ  മോചിപ്പിക്കണമെ. ഓ! വി. കുരിശേ! എല്ലാ  അപകടങ്ങളില്‍നിന്നും  പെട്ടെന്നുള്ള  മരണത്തില്‍നിന്നും  എന്നെ  രക്ഷിക്കണമെ. എനിക്കു  നിത്യജീവന്‍  നല്കണമെ. ഓ! ക്രൂശിതനായ  നസ്രായക്കാരന്‍  യേശുവേ! ഇപ്പോഴും എപ്പോഴും  എന്‍റെമേല്‍  കരുണയുണ്ടാകണമെ. നിത്യജീവിതത്തിലേക്ക്  നയിക്കുന്ന  നമ്മുടെ  കര്‍ത്താവീശോമിശിഹായുടെ  തിരുരക്തത്തിന്‍റെയും,മരണത്തിന്‍റെയും ,ഉയര്‍പ്പിന്‍റെയും, സ്വര്‍ഗാരോഹണത്തിന്‍റെയും പൂജിത  ബഹുമാനത്തിനായി  യേശു, ക്രിസ്തുമസ്സ് ദിവസം  ജനിച്ചുവെന്നും,ദു:ഖ   വെള്ളിയാഴ്ച  അവിടുന്ന്  കുരിശില്‍തൂങ്ങി  മരിച്ചുവെന്നും   നിക്കൊദേമൂസും  ഔസേപ്പും  കര്‍ത്താവിന്‍റെ  തിരുശരീരം  കുരിശില്‍നിന്നിറക്കി സംസ്കരിച്ചുവെന്നും അവിടുന്ന് സ്വര്‍ഗാരോഹിതനായി എന്നും  ഞങ്ങള്‍   വിശ്വസിക്കുന്നു.കാണപ്പെടുന്നതും   കാണപ്പെടാത്തതുമായ  എല്ലാ  ശത്രുക്കളില്‍നിന്നും  എന്നെ  സംരക്ഷിക്കണമേ .കര്‍ത്താവായ യേശുവേ! എന്നില്‍  കനിയണമെ.പരി.അമ്മേ,വി.ഔസേപ്പിതാവേ,എനിക്കുവേണ്ടി  പ്രാര്‍ത്ഥിക്കണമെ.ഭയം  കൂടാതെ   കുരിശുവഹിക്കുവാനുള്ള  ശക്തി  അങ്ങയുടെ  കുരിശിന്‍റെ  സഹനത്തിലൂടെ  എനിക്കു  നല്കണമെ.അങ്ങയെ  അനുഗമിക്കുവാനുള്ള കൃപാവരം എനിക്കു  നല്കണമെ.           ആമ്മേന്‍  

VISHUDHA YUDHAASLEEHAYUDE NOVENA വി . യൂദാശ്ലീഹായുടെ നൊവേന

                           മിശിഹായുടെ  സ്നേഹിതനും  വിശ്വസ്ത  ദാസനുമായ  വി.യൂദാശ്ലീഹായേ, ഏറ്റവും  കഷ്ടപ്പെടുന്ന  എനിക്കുവേണ്ടി അപേക്ഷിക്കണമേ.യാതൊരു   സഹായവും  ഫലസിദ്ധിയില്ലാതെ  വരുന്ന  സന്ദര്‍ഭത്തില്‍  ഏറ്റവും  ത്വരിതവും  ഗോചരവുമായ സഹായം  ചെയ്യുന്നതിന്  അങ്ങേയ്ക്ക്  വിശേഷവിധിയായി  കിട്ടിയിരിക്കുന്ന  അനുഗ്രഹത്തെ  അങ്ങ്  ഉപയോഗിക്കണമേ .എന്‍റെ  എല്ലാ  ആവശ്യങ്ങളിലും  വിശിഷ്യാ  (ആവശ്യം  പറയുക ) അങ്ങേ സഹായം  ഞാനപേക്ഷിക്കുന്നു .ഭാഗ്യപ്പെട്ട  യൂദാശ്ലീഹായേ! അങ്ങേ ഈ  അനുഗ്രഹത്തെ  ഞാന്‍  സദാ ഓര്‍ക്കുമെന്നും  അങ്ങേ  സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും  ഞാന്‍  വാഗ്ദാനം ചെയ്യുന്നു .    ആമ്മേന്‍          

( ഈ  പ്രാര്‍ത്ഥന  ദിവസം 9 പ്രാവശ്യം  ചൊല്ലുക .9 ദിവസം  തുടര്‍ച്ചയായി  ചൊല്ലിയാല്‍  ഏതു  കാര്യവും  സാധിക്കും .10 ദിവസം  ചൊല്ലിയാല്‍  അത്  ഒരു കാലവും  സഫലമാകതിരിക്കില്ല )                                                                                            
  

ALPHONSAMMAYUDE PRARTHANA

ST.ALPHONSA

 അൽഫോൻസാമ്മയുടെ  പ്രാർത്ഥന 

     "ഓ  ഈശോനാഥാ ! അങ്ങേ  ദിവ്യഹൃദയത്തിലെ  മുറിവിൽ   എന്നെ  മറയ്ക്കണമേ .സ്നേഹിക്കപ്പെടുവാനും  വിലമതിക്കപ്പെടുവാനുമുള്ള  എന്‍റെ  ആശയിൽ നിന്നും  എന്നെ വിമുക്തയാക്കണമെ .കീർത്തിയും ബഹുമാനവും  സമ്പാദിക്കണമെന്നുള്ള  ദുഷിച്ച  ഉദ്യമത്തിൽനിന്നും  എന്നെ  രക്ഷിക്കണമെ .ഒരു  പരമാണുവും  അങ്ങേ  ദിവ്യഹൃദയത്തിലെ  സ്നേഹാഗ്നിജ്വാലയിലെ ഒരു  പൊരിയും ആകുന്നതുവരെ  എന്നെ  എളിമപ്പെടുത്തണമെ .സൃഷ്ടികളെയും  എന്നെത്തന്നെയും  മറന്നുകളയുന്നതിനുള്ള  അനുഗ്രഹം  എനിക്കു  തരണമെ .പറഞ്ഞറിയിക്കാൻ   വയ്യാത്ത  മാധുര്യമായ  എന്‍റെ  ഈശോയെ
,ലൗകീകാശ്വാസങ്ങളെല്ലാം  എനിക്കു  കയ്പായി  പകർത്തണമെ . നീതിസൂര്യനായ എന്‍റെ  ഈശോയെ ,നിന്‍റെ  ദിവ്യകതിരിനാൽ  എന്‍റെ  ബോധത്തെ  തെളിയിച്ച്  ബുദ്ധിയെ  പ്രകാശിപ്പിച്ച്  ഹൃദയത്തെ  ശുദ്ധീകരിച്ച്    നിന്‍റെ  നേർ ക്കുള്ള    സ്നേഹത്താൽ എരിയിച്ച്   എന്നെ   നിന്നോടൊന്നിപ്പിക്കണമെ ".  
   
                                                                                                                      ആമ്മേൻ  .

MAATHAPITHAAKKALUDE PRARTHANA

 മാതാപിതാക്കളുടെ   പ്രാര്‍ത്ഥന


                         സ്നേഹസമ്പന്നനായ  ദൈവമെ ,അങ്ങയെ  ഞങ്ങള്‍ ആരാധിക്കുന്നു .വിവാഹമെന്ന പരിശുദ്ധകൂദാശയിലൂടെ അങ്ങയുടെ  സൃഷ്ടികര്‍മത്തില്‍ ഞങ്ങളെ  പങ്കാളികളാക്കിയ  നല്ല ദൈവമേ ,ഞങ്ങളുടെ  ഈ  കൊച്ചുഭവനത്തെ  അങ്ങ് കാണുന്നുവല്ലോ .നസ്രത്തിലെ  കൊച്ചുഭവനത്തിന്‍റെ  ചൈതന്യം ഉള്‍ക്കൊള്ളുവാന്‍  ഞങ്ങളെ  സഹായിക്കേണമേ .പരസ്പരം മനസ്സിലാക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ .പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും  ഈ  ഭവനത്തില്‍  നിറഞ്ഞുനില്‍ക്കട്ടെ .ഞങ്ങളുടെ ഈ  ഭവനം  ശാന്തിയുടെയും സമാധാനത്തിന്‍റെയും വിളനിലമാകട്ടെ .ദൈവം നല്‍കുന്ന  മക്കളെ ദൈവചിന്തയില്‍  വളര്‍ത്തുവാനും നല്ല ബോധ്യങ്ങളും ചിന്തകളും ഉള്‍ക്കൊണ്ട്‌ അത്  തലമുറക്ക് പങ്കുവെക്കുവാനും   ഞങ്ങളെ  പ്രപ്തരാക്കണമേ .അബ്രാഹത്തെയും സാറായേയും  അനുഗ്രഹിച്ച  കാരുണ്യവാനായ  അങ്ങ്  ഞങ്ങളുടെ ജീവിതത്തെയും ഐശ്വര്യപൂര്‍ണമാക്കണ മേ  .ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ ഈ  കൊച്ചുഭവനം ഒന്നിച്ചുനീങ്ങുവാന്‍  സഹായിക്കണമേ .മദ്യപാനത്തിലും  മയക്കു മരുന്നിലും  മുഴുകാതെയും അസന്മാര്‍ഗ്ഗികതയിലും  അബദ്ധസഞ്ചാരങ്ങളിലുംപെട്ട്  താളം  തെറ്റാതെയും ഞങ്ങളെ  കാത്തുകൊള്ളേണമേ .സന്തോഷത്തിലും ,ദു :ഖത്തിലും ,സമ്പത്തിലും ,ദാരിദ്രത്തിലും  അങ്ങയുടെ  തിരുമനസ്സ് നിറവേറ്റുവാന്‍ ഞങ്ങളെ ശക്തരാക്കണമേ .അങ്ങയുടെ സന്ദേശം  ഞങ്ങളുടെ പാദങ്ങള്‍ക്ക്  വിളക്കും വഴികളില്‍  പ്രകാശവുമാകട്ടെ .ഞങ്ങളുടെ  പരിശ്രമങ്ങളെ ഫലമണിയിക്കുകയും ജീവിതത്തെ  വിജയിപ്പിക്കുകയും ചെയണമേ .നിത്യം  പിതാവും പുത്രനും പരിശുദ്ധാത്മാവുമായ  സര്‍വ്വേ ശ്വരാ !                                               
  
                                                                                                                        ആമ്മേന്‍                            
'മാതാപിതാക്കളെ  ബഹുമാനിക്കുന്നവനെ  അവന്‍റെ  തലമുറകള്‍  സന്തോഷിപ്പിക്കും '                                                                                                                             
(പ്രഭാ . 3:5)                                                                                                                                            

UNNEESHOYODULLA PRARTHANA

ഉണ്ണീശോയോടുള്ള    പ്രാര്‍ത്ഥന


                   കാലിത്തൊഴുത്തില്‍  പിറന്ന ദൈവപുത്രനായ  ഉണ്ണീശോയെ ,ഞങ്ങള്‍   അവിടുത്തെ  ആരാധിക്കുകയും  സ്തുതിക്കുകയും  ചെയ്യുന്നു .അവിടുന്ന്  ഞങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന എല്ലാവിധ  അനുഗ്രഹങ്ങള്‍ക്കും  ഞങ്ങള്‍ നന്ദി  പറയുന്നു .നസ്രസ്സില്‍  മാതാപിതാക്കള്‍ക്ക്  വിധേയനായി  ജീവിച്ച  ഉണ്ണീശോയെ ,ദൈവതിരുമനസിന് വിധേയരായി വിശുദ്ധിയിലും വിജ്ഞാന ത്തിലും  വളരുവാന്‍ ഞങ്ങളെ സഹായിക്കേണമേ .ഞങ്ങളിപ്പോള്‍ അങ്ങയോട്  അപേക്ഷിക്കുന്ന .........................അനുഗ്രഹം സാധിച്ചുതരേണമേ .അവിടുത്തെ തിരുഹിതം നിറവേറ്റി ദൈവത്തിന്‍റെയും  മനുഷ്യരുടെയും പ്രീതിയില്‍  ജീവിക്കുവാന്‍ ഞങ്ങള്‍ക്ക് ശക്തി തരണമേ.     ആമ്മേന്‍                                                    
1സ്വര്‍ഗ്ഗ .1നന്മ .1ത്രിത്വ .

VISHUDHA RAPPAYEL MALAGHA

വി.റപ്പായേല്‍ മാലാഖ

  ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍  ദൈവ സമക്ഷം സമര്‍പ്പിക്കുന്നവനായ വി.റപ്പായേല്‍  മാലാഖയേ ,അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥം മൂലം ഞങ്ങള്‍ക്കു കൈവന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു .ശരിയായ  ജീവിതാന്തസ്സിലേക്ക്  ഞങ്ങളെ നയിക്കണമേ .അനുദിന  ജീവിതയാത്രയില്‍ അങ്ങ് ഞങ്ങളുടെ സംരക്ഷകനായിരിക്കുകയും ,എല്ലാവിധ  അപകടങ്ങളില്‍നിന്നും പൈശാചിക ആക്രമണങ്ങളില്‍നിന്നും കാത്തു കൊള്ളുകയും ചെയണമേ .ഇപ്പോഴും എപ്പോഴും എന്നേക്കും .      ആമ്മേന്‍