KARUNAYUDE JAPAMALA കരുണയുടെ ജപമാല

Divine mercy Jesus Christ  

Karuna kontha കരുണ കൊന്ത

നിയോഗം :ലോകം മുഴുവന്‍റെയും,നമ്മുടെയും പാപപരിഹാരത്തിനായി
                                                      1 സ്വര്‍ഗ്ഗ.1 നന്മ .1 വിശ്വാസപ്രമാണം...........
.


വലിയമണികളില്‍: ;

നിത്യ പിതാവേ എന്‍റെയുംലോകം മുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോ മിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേക്കു ഞാന്‍ കാഴ്ചവയ്ക്കുന്നു.


ചെറിയ മണികളില്‍ ;

ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്

        പിതാവേ   ഞങ്ങളുടേയും ലോകം മുഴുവന്‍റെയും മേലും കരുണയായിരിക്കണമേ.
                                                                        
 10 പ്രാവശ്യം 
.
.
 ഓരോ ദശകങ്ങളും കഴിന്ന് :
 
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ ,പരിശുദ്ധനായ അമര്‍ത്യനെ ഞങ്ങളുടെയും ലോകം മുഴുവന്‍റെയും  മേല്‍  കരുണയായിരിക്കണമേ.
                                                   3 പ്രാവശ്യം 
.
.
 ജപമാലയുടെ അവസാനം :

             കര്‍ത്താവായ ദൈവമേ  ഞങ്ങളെ രക്ഷിക്കണമേ.അങ്ങേ മക്കളോട് കരുണ കാണിക്കണമേ .ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മിത്രങ്ങളും ശത്രുക്കളും പൂര്‍വ്വികരും വഴി വന്നു പോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ .ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ .
                                           3 പ്രാവശ്യം 


.
.

PARISUDDHATHMAVINODULLA JAPAM

HOLY SPIRIT 

പരിശുദ്ധത്മാവിനോടുള്ള  ജപം

        പരിസുദ്ധാത്മാവേ,എഴുന്നള്ളി വരണമേ.അങ്ങയുടെ പ്രകാശത്തിന്‍റെ കതിര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കണമേ.അഗതികളുടെ പിതാവേ,ദാനങ്ങള്‍ കൊടുക്കുന്നവനേ,ഹൃദയത്തിന്‍റെ  പ്രകാശമേ എഴുന്നള്ളിവരേണമേ.ആശ്വാസ ദായകാ ആത്മാവിന്‍റെ മാധുര്യമേ ഉഷ്ണത്തില്‍ തണുപ്പേ,അവശതയില്‍ ആലംബമേ എഴുന്നള്ളിവരണമേ.ആന ന്ദ പൂര്‍ണ്ണമായ പ്രകാശമേ,അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.അങ്ങയുടെ അനുഗ്രഹം കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ മറ്റൊന്നുമില്ല.മാലിന്യമുള്ളത് കഴുകണമേ.വാടിപ്പോയത് നനക്കണമേ.രോഗമുള്ളത് സുഖപ്പെടുതണമേ.കടുപ്പമുള്ളത് മയപ്പെടുത്തണമേ.ആറിപ്പോയത് ചൂടാക്കണമേ.വഴിതെറ്റി പ്പോയതു നെര്‍വഴിക്കാക്കണമേ.അങ്ങില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക് അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ.പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്‍ക്ക് നല്‍കണമേ.
                                                                                                                            ആമ്മേന്‍ .

THRISANDHYA JAPAM

ത്രിസന്ധ്യാ ജപം  [കര്‍ത്താവിന്‍റെ മാലാഖ]


    കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു .പരിശുദ്ധാത്മാവാല്‍                മറിയം ഗര്‍ഭം ധരിച്ചു                    
                                                                                                     1  നന്മ.
 
ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ  എന്നിലാകട്ടെ.
                                                                                                      1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു .
                                                                                                      1 നന്മ

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.. ..
സര്‍വ്വേസ്വരന്‍റെ പരിശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

                                              പ്രാര്‍ത്ഥിക്കാം
   
സര്‍വ്വേശ്വര മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിന്നിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ  കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു
                                                                                     ആമ്മേന്‍ . 3 ത്രിത്വ

BANDHANA PRARTHANA ബന്ധന പ്രാര്‍ത്ഥന

       
                   കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ.ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുന്നു .    
                                                                                                                      ആമ്മേന്‍.  

ST MICHAEL PRAYER മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം

ST MICHAEL

മുഖ്യദൂതനായ വി.മിഖായേലേ,സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപനായ പ്രഭോ,ഉന്നത ശക്തികളോടും,അധികാരങ്ങളോടും ഇരുളടഞ്ഞ  ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലങ്ങളില്ലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ.
ദൈവം സ്വന്തം ഛായായിൽ സൃഷ്ഠിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരേണമേ.അങ്ങയെയാണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി സ്നേഹിക്കുന്നത് .കർത്താവ്‌ രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടികൊണ്ടുപോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെയാണല്ലോ.
ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ  പിശാചിനെ അടിമപ്പെടുത്തുവാൻ സമാധാനദാതാവയ ദൈവത്തോട് പ്രാർത്ഥിക്കണമേ.അവൻ ഒരിക്കലും മനുഷ്യരെ കീഴ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ.
കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുമ്പിൽ സമർപ്പിക്കണമേ.ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ .അവൻ മേലൊരിക്കലും ജനങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.ആമ്മേൻ 

BL.MARIAM THRESIA വാ.മറിയം ത്രേസ്യയോടുള്ള പ്രാര്‍ത്ഥന

MARIYAM THRESIA 
       സര്‍വ്വ നന്മ സ്വരൂപിയായ ത്രിതൈക ദൈവമേ,അങ്ങേ നേരെയുള്ള സ്നേഹത്താല്‍ കത്തി ജ്വലിക്കുകയും സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച് അഗതികള്‍ക്കും ആര്‍ത്തര്‍ക്കും അത്താണി യാകുകയും കുടുംബങ്ങളെ ക്രൈസ്തവ ചൈതന്യത്താല്‍ നിറക്കുവാന്‍ ജീവിതം സമര്‍പ്പിക്കുകയും ചെയ്ത അങ്ങേ വിശ്വസ്തദാസിയായ  വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധയായി തിരുസഭയില്‍ വണങ്ങപ്പെടുവാന്‍ കൃപചെയ്യണമേ.  പരിശുദ്ധ കന്യകമറിയമേ,വിശുദ്ധ യൌസേപ്പ്  പിതാവേ ,വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം ഈശോയില്‍  നിന്നും ഞങ്ങള്‍ക്ക് ലഭിച്ച് തരണമെ.                 ആമ്മേന്‍ .  
                                                                 
                                                                                             1 സ്വര്‍ഗ, 1 നന്മ ,1 ത്രിത്വ

Anthoneesinodulla prarthana വി.അന്തോണീസിനോടുള്ള പ്രാര്‍ത്ഥന

st.Anthony
            ഉണ്ണിസോയുടെ വിശ്വസ്ത സ്നേഹിതനായ വി.അന്തോണീസ്,അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയണല്ലോ.മനോസരണത്തോടുകൂടെ അങ്ങയോട് ഞാന്‍ യാചിക്കുന്ന നന്മകള്‍ എനിക്ക് തന്നരുളണമെ.എന്‍റെ ആത്മശരീരങ്ങളെയും എനിക്കുള്ള എല്ലാറ്റിനെയും അങ്ങയെ ഭാരമെല്‍പ്പിക്കുന്നു.അങ്ങേ പദാന്തികത്തിലായിരിക്കുമ്പോള്‍ എനിക്ക് യാതൊന്നും ഭയപ്പെടാനില്ല.അപേക്ഷിക്കുന്നവര്‍ക്ക്  എന്നും സഹായമാരുളുന്ന വി.അന്തോണീസ്,അങ്ങേ സഹായം അപ്പേക്ഷിക്കുന്ന എനിക്കു വേണ്ടിയും [ആവശ്യം സമര്‍പ്പിക്കുക ] എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കണമേ.ബലഹീനരെ ശക്തിപ്പെടുത്തുകയും ദു:ഖിതരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ.
                                                                                              ആമ്മേന്‍ .



  

MAATHAVINODULLA SAMRAKSHANA PRARTHANA മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

mother mary

  ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ,മനുഷ്യ കുലം മുഴുവന്റ്റെയും മാതാവും മദ്ധ്യസ്ദവും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തെരന്നെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു.ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന്  ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.അമ്മേ,അങ്ങയുടെ സക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രതേകിച്ച് പൈശാചിക സക്തികളുടെ ഉപദ്രവങ്ങള്‍, അന്ഗ്നിബാധ,ജലപ്രളയം,ഇടിമിന്നല്‍,കൊടുങ്കാറ്റ്,ഭൂമികുലുക്കം,വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും,കള്ളന്മാര്‍,അക്രമികള്‍  എന്നിവരില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭാവനങ്ങളെയും സംരക്ഷിക്കനമേ.ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട്എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഗങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ.ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍    ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ട്ടിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ .         ആമ്മേന്‍

വി.ഔസേപ്പിതാവിനോടുള്ള ജപം

st.Joseph
        നീതിമാന്‍  എന്ന് വി.ഗ്രന്ഥം ഉദ്ഘോഷിക്കുന്ന വി.ഔസേപ്പേ  /അങ്ങുന്ന് ദൈവ സ്നേഹത്തിലും ,സേവനത്തിലും /വിശ്വസ്തനും വിവേകിയുമായി ജീവിച്ചു .പ്രയാസങ്ങളും ബുദ്ധിമുട്ടുകളും/അലട്ടിയപ്പോഴും/പ്രതിസന്ധികള്‍ ജീവതത്തില്‍ പ്രത്യക്ഷപെട്ടപ്പോഴും/അങ്ങുന്ന് ദൈവത്തോട് വിസ്വസ്തനയിരിന്നു.അദ്ധ്വാനിച്ചും ജോലി ചെയ്തും അങ്ങുന്ന് കുടുംബ സംരക്ഷണത്തില്‍//// പ്രദര്‍ശിപ്പിച്ച ഉത്തരവധിത്വബോധം ഞങ്ങള്‍ക്കു മാതൃകയായിരിക്കട്ടെ.ഉത്തമ കുടുംബ പലകാ ഞങ്ങളുടെ കുടുംബത്തേയും,കുടുംബാംഗങ്ങളെയും പാലിക്കണമേ.ഞങ്ങളുടെ മരണനേരത്ത് അങ്ങയുടെ പ്രിയപത്നിയോടും വത്സലസുതനോടുംകൂടെ ഞങ്ങളുടെ സഹായത്തിന് വരികയും ചെയ്യണമേ.                ആമ്മേന്‍.......

PARISUDDHARAJNI പരിശുദ്ധരാജ്ഞി

             പരിശുദ്ധരാജ്ഞി,കരുണയുടെ  മാതാവേ സ്വസ്തി.ഞങ്ങളുടെ ജീവനും മാധുര്യവും സരണവുമേ  സ്വസ്തി ഹവ്വായുടെ പുറം തള്ളപെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു.കണ്നീരിന്റ്റെ ഈ താഴ്‌വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞു അങ്ങേ  പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു .ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്തെ  അങ്ങയുടെ കരുണയുള്ള കണ്ണുകള്‍  ഞങ്ങളുടെ നേരെ തിരിക്കണമേ.ഞങ്ങളുടെ ഈ പ്രവാസത്തിനുസേഷം അങ്ങയുടെ ഉദരതിന്റ്റെ അനുഗ്രിഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരണമെ.കരുണയും വാത്സല്യവും,മാധുര്യവും നിറന്ന കന്യകമറിയമെ.       ആമ്മേന്‍

ETHRYUM DHAYAYULLA MATHAVE എത്രയും ദയയുള്ള മാതാവേ

Mary matha
          എത്രയും ദയയുള്ള മാതാവേ ,അങ്ങേ സങ്കേതത്തില്‍ ,ഓടിവന്ന്,അങ്ങേ സഹായം തേടി ,അങ്ങേ മാദ്ധ്യസ്ഥം  അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്‍ കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമേ. കന്യാവ്രതക്കാരുടെ രാജ്ഞീ  ,ദയയുള്ള മാതാവേ ,ഈ വിശ്വാസത്തില്‍ ശരന്നപ്പെട്ട്,അങ്ങേ തൃപാദത്തിങ്കൽ  ഞാന്‍ അണയുന്നു .നെടുവീര്‍പ്പോടും കണ്ണുനീരോടും കൂടെ പാപിയായ ഞാന്‍ അങ്ങേ ദയാധിക്യത്തെ പ്രതീക്ഷിച്ചുകൊണ്ട്  അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു .അവതരിച്ച വചനത്തിന്‍ മാതാവേ ,എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ  ആമ്മേന്‍ ..

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

Jesus
 
                      സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ  നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അങ്ങയുടെ തിരുമനസ്സ്‌  സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ .

                        അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക് തരണമേ . ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും  ക്ഷമിക്കേണമേ .ഞങ്ങളെ പ്രലോഭനത്തില്‍ ഉൾപ്പെടുത്തരുതേ  .തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ ...
                                                                                                                                  ആമ്മേന്‍ .

NANMA NIRANJA MARIYAME

നന്മനിറഞ്ഞ  മറിയം.

mother of god

      നന്മനിറഞ്ഞ മറിയമേ,സ്വസ്തി .കര്‍ത്താവ് അങ്ങയോടുകൂടെ സ്ത്രീകളില്‍ അങ്ങ്  അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു
                            പരിശുദ്ധ മറിയമേ ,തബുരാൻ്റെ    അമ്മേ ,പാപികളായ ഞങ്ങള്‍ ക്കുവേണ്ടി  ഇപ്പോഴും ഞങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ .                                    
                                                                                                                       ആമ്മേന്‍ .

THRITHWASTHUTHI ത്രിത്വസ്തുതി

JESUS CHRIST 

പിതാവിനും +പുത്രനും+പരിസുത്ധാല്‍മവിനും+സ്തുതി                     
              ആധിയിലെപോലെ ഇപ്പോഴും ഏപ്പോഴും എന്നേക്കും .                                                                 
                                                                                                 ആമ്മേന്‍